തൃത്താല നിയോജക മണ്ഡലത്തിലെ കക്കാട്ടിരി സ്വദേശി കുരുവെട്ടുഞാലിൽ മൊയ്തു മാനുക്കാസ് ലൈഫ് പദ്ധതിയുടെ ഭാഗമായ മനസോടിത്തിരി മണ്ണ് പദ്ധതിയിലേക്ക് 57 സെന്റ് ഭൂമി സംഭാവന നൽകി. തൃശൂർ ദേശമംഗലത്തുള്ള ഭൂമിയാണ് നൽകിയത്. ഭൂരഹിതരായ ഭവനരഹിതർക്ക് വീട് വെക്കാനുള്ള ഭൂമി ലഭ്യമാക്കാൻ സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് മനസോടിത്തിരി മണ്ണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ചേംബറിൽ നടന്ന ചടങ്ങിൽ രേഖകൾ മുഖ്യമന്ത്രി ഏറ്റുവാങ്ങി. തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്, സി പി ഐ എം തൃത്താല ഏരിയാ സെക്രട്ടറി ടി പി മുഹമ്മദ് മാസ്റ്റർ, സി പി ഐ എം നേതാവ് കെ എ ഷംസു തുടങ്ങിയവർ പങ്കെടുത്തു.