Thursday, November 30, 2023
Homeസംസ്ഥാന സ്‌കൂൾ കലോത്സവം ; കണ്ണൂർ മുന്നിൽ , സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച്‌ പോരാട്ടം
Array

സംസ്ഥാന സ്‌കൂൾ കലോത്സവം ; കണ്ണൂർ മുന്നിൽ , സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച്‌ പോരാട്ടം

കോഴിക്കോട്‌- സംസ്ഥാന സ്‌കൂൾ കലോത്സവം മൂന്നാംദിനത്തിലേക്ക്‌ കടക്കുമ്പോൾ സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച്‌ പോരാട്ടം.  കണ്ണൂരാണ്‌ മുന്നിൽ. ആതിഥേയരായ കോഴിക്കോടും  നിലവിലെ ജേതാക്കളായ പാലക്കാടുമാണ്‌  തൊട്ടുപിറകിൽ.   ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 89 ഇനം പൂർത്തിയായി.

രണ്ടാംദിനം വേദികൾ ജനസാഗരമായി. കലോത്സവത്തിന്റെ കോഴിക്കോടൻ പെരുമയിൽ 24 വേദികളിലും കലയുടെ മധുരം നിറഞ്ഞു. നാടകത്തിന്റെ തട്ടകത്തിൽ പുതിയ കാലത്തിന്റെ അരങ്ങുകൾക്ക്‌ സാക്ഷിയാകാൻ സാമൂതിരി ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ആയിരങ്ങളായിരുന്നു.

- Advertisment -

Most Popular