Tuesday, November 5, 2024
HomeLocal houseവൃക്ക രോഗികള്‍ക്ക് മരുന്നുകളെത്തിച്ച് പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്

വൃക്ക രോഗികള്‍ക്ക് മരുന്നുകളെത്തിച്ച് പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നിര്‍ധനരായ 57 വൃക്ക രോഗികള്‍ക്ക് മരുന്നുകള്‍ എത്തിച്ചു നല്‍കുന്ന പദ്ധതിയുമായി പള്ളുരുത്തി. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കും ഡയാലിസിസ് രോഗികള്‍ക്കുമാണ് പദ്ധതിയുടെ ഭാഗമായി മരുന്നുകള്‍ എത്തിച്ചു നല്‍കുന്നത്. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ രോഗികള്‍ക്ക് മരുന്ന് എത്തിച്ചു നല്‍കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

9.5 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നിര്‍ധന രോഗികള്‍ക്ക് ചികിത്സക്ക് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ ഫണ്ടുകളുപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം അര്‍ഹരായ കൂടുതല്‍ പേരിലേക്ക് സഹായമെത്തിക്കാനാണ് പഞ്ചായത്ത് അധികൃതരുടെ ശ്രമം.

- Advertisment -

Most Popular