Friday, April 19, 2024
HomeINFOHOUSEട്രക്ക് ഡ്രൈവറില്‍ നിന്ന് രാജ്യം വെറുക്കുന്ന തീവ്രവാദിയിലേക്ക്, ദുരൂഹദയുടെ പടവുകള്‍ കയറി സംഘടനയുടെ തലപ്പത്ത്, അമൃത്...

ട്രക്ക് ഡ്രൈവറില്‍ നിന്ന് രാജ്യം വെറുക്കുന്ന തീവ്രവാദിയിലേക്ക്, ദുരൂഹദയുടെ പടവുകള്‍ കയറി സംഘടനയുടെ തലപ്പത്ത്, അമൃത് പാല്‍ സിംഗിന്റെജീവിതം

2021ന്റെ അവകാന കാലം.
ദേശീയ തലത്തില്‍ തന്നെ ആവേശമുണയര്‍ത്തിയ കര്‍ഷകസമരത്തിന്റെ അലയൊലികള്‍ അവസാനിച്ചിരുന്നില്ല.
സമരത്തിനിടെ പഞ്ചാബി നടനും വാരിസ് പഞ്ചാബ് ദേ എന്ന സംഘടനയുടെ സ്ഥാപകനുമായ ദീപ് സിദ്ധു ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയെന്ന കേസുയര്‍ത്തിയ ചര്‍ച്ചകളും അന്തരീക്ഷത്തിലുണ്ടായിരുന്നു.
എന്നാല്‍ ദീപ് സിദ്ധുകര്‍ഷകര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം സജീവമായി മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു.
സാമൂഹ്യമാധ്യമഗ്രൂപ്പുകള്‍ ചര്‍ച്ചാവേദികളായി.
ക്ലബ് ഹൗസില്‍ പ്രത്യേക ഗ്രൂപ്പും കൊടുമ്പിരിക്കൊണ്ട ചര്‍ച്ചയും.
അങ്ങനെയിരിക്കെയാണ് ഗ്രൂപ്പിലെ സൗമ്യസാന്നിധ്യമായ അമൃത് പാല്‍ എന്ന യുവാവ് മെല്ലെ ശ്രദ്ധയില്‍ പതിയുന്നത്. ആദ്യമാദ്യം ശ്രോതാവ് മാത്രമായിരുന്ന അമൃത് പാല്‍ പതിയെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തുടങ്ങി.
അഭിപ്രായങ്ങള്‍ പറഞ്ഞുതുടങ്ങി.
പിന്നെ തീവ്രമായ അഭിപ്രായങ്ങളിലേക്ക് കടന്നു.
പഞ്ചാബിന്റെ ചരിത്രവും പാരമ്പര്യവും ഉയര്‍ത്തി ചൂടേറിയ ആശയങ്ങള്‍ അവതരിപ്പിച്ചു.
ഇടയ്ക്ക് പഞ്ചാബികള്‍ക്ക് സ്വന്തമായി രാജ്യം എന്ന ആശയം കൂടി ഉന്നയിച്ചതോടെ കേട്ടുനിന്നവര്‍ക്ക് എന്തോ പന്തികേട് തോന്നി.
ഒടുവില്‍ ദീപ് സിദ്ധുതന്നെ അമൃത് പാലിനെ ക്ലബ് ഹൗസ് ഗ്രൂപ്പിലെ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കി.
ഈ സംഭവം നടന്ന് അധികം വൈകാതെ ഒരുദിനം
2022 ഫെബ്രുവരിയില്‍ ഡല്‍ഹി, ചണ്ഡീഗഡ് ദേശീയ പാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ദീപ് സിദ്ധുകൊല്ലപ്പെട്ടു.
കുറച്ച് ദിവസത്തിന് ശേഷം വാരിസ് പഞ്ചാബ് ദേ സംഘടനയുടെ ഫെയ്‌സ്ബുക്ക്‌പേജില്‍ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ഒരു അറിയിപ്പ് പ്രത്യക്ഷപ്പെട്ടു.
സിദ്ദുവിന്റെ പിന്‍ഗാമിയായി അമൃത് പാല്‍ സംഘടനയുടെ നേതൃത്വം ഏറ്റെടുക്കുന്നു എന്ന്.
അങ്ങനെ സംഘടന അമൃത് പാലിന്റെ കൈകളിലെത്തി.
അമൃത് പാല്‍ ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്തതാണെന്ന് പലരും വാദിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല.

പിന്നീട് വെറും ആറ് മാസം. ആറുമാസം കൊണ്ട് അമൃത് പാല്‍ ഖലിസ്ഥാന്‍ തീവ്രവാദത്തിന്റെ കടുംവെട്ട് പ്രയോഗത്തിലേക്ക് കടക്കാവുന്ന വിധം രണ്ടാംഭിന്ദ്രന്‍ബാലയെന്ന പേര്‍ സ്വയം സ്വീകരിച്ചു. തീവ്രമായ ആശയപ്രചാരണവും ആയുധശേഖരണവുമടക്കം നടത്തി. ഒടുവില്‍ ന്ദ്രേ-പഞ്ചാബ് സര്‍ക്കാരുകളുടെ സംയുക്ത ഓപ്പറേഷനില്‍ പിടിക്കപ്പെട്ടു. ഇപ്പോള്‍ പുറത്തുവരുന്ന കഥകള്‍ ഞെട്ടിക്കുന്നതാണ്. ഈ ചുരുങ്ങിയ കാലത്തിനിടെ ഇത്രയും വലിയ വളര്‍ച്ചയ്ക്ക് സാധ്യമാകും വിധം അമൃത് പാലിന്റെ സഹായിച്ചതാരാണ്. എങ്ങനെ ഇതെല്ലാം സാധ്യമായി തുടങ്ങി നിരവധി ചോദ്യങ്ങള്‍. അതറിയാന്‍ അമൃത് പാലിന്റെ ഭൂതകാലത്തിലേക്ക് പോകണം

അമൃത് സറിലെ ജല്ലുപ്പൂര്‍ സ്വദശിയായ അമൃത് പാല്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ശേഷം 2012ല്‍ ജോലിക്കായി ദുബായിലേക്ക് പോയി. അവിടെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ട്രക് ഡ്രൈവറായി ജോലി. ക്ലീന്‍ സിഖ് മതം ഔദ്യോഗികമായി സ്വീകരിച്ചിരുന്നില്ല. ക്ലീന്‍ ഷെയ്വ് ചെയ്ത് നടക്കുന്ന സൗമ്യനായ ഒരു സാധാരണ യുവാവ്. 2021ന്റെ അവസാനം ഇന്ത്യയിലേക്ക് മടങ്ങി. ഇക്കാലത്ത് പറഞ്ഞും കേട്ടും വായിച്ചുമൊക്കെ ഖലിസ്ഥാനെ കുറിച്ചും ഭിന്ദ്രന്‍ വാലയെ കുറിച്ചുമെല്ലാം അമൃത് പാല്‍ അറിഞ്ഞിരുന്നു. പിന്നീടാണ് ദീപ് സിദ്ദുവിന്റെ സംഘടനയുടെ ചര്‍ച്ചകളില്‍ ചേരുന്നതും അവിടെ തീവ്ര ആശയങ്ങള്‍ പ്രകടിപ്പിച്ചതോടെ പുറത്താകുന്നതും.

ദീപ് സിദ്ദുവിന്റെ അപകടമരണത്തിന് ശേഷം സംഘനയുടെ തലപ്പെത്ത് സ്വയംപ്രതിഷ്ഠിച്ച അമൃത് പാല്‍ ഒദ്യോഗികമായി സിഖ് മതം സ്വീകരിച്ചു. 2022 സെപ്തംബര്‍ 25ന് ഖലിസ്ഥാന്‍ പ്രസ്ഥാനത്തോടുള്ള ആഭിമുഖ്യം പരസ്യമായി പ്രഖ്യാപിച്ച് സിഖ് മതം സ്വീകരിച്ചു. ഭിന്ദ്രന്‍ വാലയുടെ ജന്മസ്ഥലമായ റോദെ ഗ്രാമത്തിലെത്തി തലപ്പാവ് ധരിക്കല്‍ ചടങ്ങ് നടത്തി. ഭിന്ദ്രന്‍ വാലയുടെ വേഷഭൂഷാദികള്‍ സ്വീകരിച്ച് സ്വയം ഭിന്ദ്രന്‍വാല രണ്ടാമന്‍ എന്ന് അനുയായികളെ കൊണ്ട് വിളിപ്പിച്ചു.
സംസ്ഥാനത്ത് പലയിടത്തും ചെറുയോഗങ്ങള്‍ വിളിച്ചൂകൂട്ടി. ഖലിസ്ഥാന്‍ ആഭിമുഖ്യം പ്രകടിപ്പിക്കുന്ന പ്രസംഗങ്ങള്‍ നടത്തി. ചെറുയോഗം പിന്നീട് വലിയ യോഗങ്ങളിലേക്ക് വളര്‍ന്നു. അമൃത്പാല്‍ സിംഗിന്റെ പ്രസംഗം കേള്‍ക്കാന്‍ ആയിരക്കണക്കിനാലുകള്‍ എത്തിത്തുടങ്ങി.
പിന്നാലെ ഇന്റലിജന്‍സ് ഏജന്‍സികള്‍ നിരീക്ഷണം തുടങ്ങി. സിഖ് മതാചാരങ്ങളില്‍ ഉണ്ടായ പരിഷ്‌കാരങ്ങളെചോദ്യം ചെയ്തു. ഗുരുദ്വാരകളില്‍ വിശ്വാസികള്‍ക്ക് ഇരിപ്പിടങ്ങള്‍ അനുവദിച്ചതിനെതിരെ രംഗത്തെത്തി. 2022 ഡിസംബറില്‍ ജലന്ധറിലെ 2 ഗുരുദ്വാരകളില്‍ ഇതിന്റെ പേരില്‍ അമൃത് പാലിന്റെ അനുയായികള്‍ ആക്രമണം നടത്തി.
സായുധപോരാട്ടത്തിന് അനന്തപൂര്‍ ഖല്‍സ ഫോഴ്‌സ് എന്ന പേരില്‍ സ്വന്തം സേനയുമുണ്ടാക്കി. ചാവേറാക്രമണങ്ങള്‍ക്ക് യുവാക്കളെ സജ്ജരാക്കി. പഞ്ചാബ് മുന്‍മുഖ്യമന്ത്രി ബിയാന്ത് സിങ്ങിനെ വധിച്ച ഖലിസ്ഥാന്‍ തീവ്രവാദി ദിലാവര്‍ സിങ്ങിന്റെ മാതൃക സ്വീകരിച്ച് വന്‍പദ്ധതികള്‍ തയാറാക്കി.

പൊലീസ് ക്രമേണ നടപടികള്‍ തുടങ്ങി. ഇതില്‍ അസ്വസ്ഥനായ അമൃത് പാല്‍ സിങിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞമാസം അമൃത് സറിലെ അജ്‌നാല പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു. അത്യാധുനിക ആയുധങ്ങളും ആഡംബരവാഹനങ്ങളും അമൃത് പാലിന് ഉണ്ടായിരുന്നു.

ആഴ്ചകള്‍ക്ക് മുമ്പ് ആഘോഷമയി വിവാഹവും കഴിച്ചു. ജലന്തര്‍ സ്വദേശിയായ യുകെ നിവാസി കിരണ്‍ദീപ് കൗറാണ് വധു.
കേന്ദ്ര ഏജന്‍സികളുമായി സഹകരിച്ച് പഞ്ചാബ് സര്‍ക്കാര്‍ സംയുക്ത ഓപ്പറേഷന്‍ നടത്തിയതോടെയാണ് അമൃത് പാലിന് നില്‍ക്കക്കള്ളിയില്ലാതായത്. അതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കെതിരെ വധ ഭീഷണിയും മുഴക്കി. ഇന്ദിരാഗാന്ധിയുടെ ഗതി വരുമെന്ന് പറഞ്ഞ് തങ്ങള്‍ക്കെതിരായ നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടു. ജി 20 സമ്മേളനം കഴിയും വരെ കാത്തിരുന്ന സര്‍ക്കാര്‍ അതിന് ശേഷം നടപടിക്ക് നിര്‍ദേശിച്ചു. ഇപ്പോഴും പിടികിട്ടാതെ അലയുന്നു. അപ്പോഴും ചില ചോദ്യങ്ങള്‍ ബാക്കിയാണ്. അമൃത് പാലിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് വിദേശത്ത് നിന്ന് എങ്ങനെ സഹായമെത്തി. ആവശ്യമായ പണം എഴിടെ നിന്നെത്തി. ഇത്രസ്വതന്ത്രമായി ഖലിസ്ഥാന്‍ ആശയം പ്രചരിപ്പിക്കാന്‍ ഇത്രയും കാലം കഴിഞ്ഞതെങ്ങനെ…

- Advertisment -

Most Popular