Wednesday, September 11, 2024
HomeINFOHOUSEമീഡിയ അക്കാദമി ഫോട്ടോ ജേർണലിസം ഡിപ്ലോമ: അപേക്ഷാ തീയതി നീട്ടി

മീഡിയ അക്കാദമി ഫോട്ടോ ജേർണലിസം ഡിപ്ലോമ: അപേക്ഷാ തീയതി നീട്ടി

സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോ ജേർണലിസം കോഴ്സിന്റെ  അപേക്ഷാ തീയതി ജനുവരി 16 വരെ നീട്ടി.  തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി.

ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. ഓരോ സെന്ററിലും 25 സീറ്റുകൾ ഉണ്ട്. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്.  പ്ലസ്ടു  വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായി  www.keralamediaacademy.org യിലൂടെ സമർപ്പിക്കാം.

സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്:  0484-2422275, 8281360360 (കൊച്ചി സെന്റർ), 0471 2726275, 9447225524 (തിരുവനന്തപുരം സെന്റർ).

- Advertisment -

Most Popular