Thursday, November 21, 2024
HomeLocal houseകാസർഗോഡ് ജില്ലയിൽ ആദ്യ ഇഇജി സംവിധാനം സജ്ജം

കാസർഗോഡ് ജില്ലയിൽ ആദ്യ ഇഇജി സംവിധാനം സജ്ജം

കാസർഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഇഇജി (Electroencephalogram) സംവിധാനം പ്രവർത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജില്ലയിൽ സർക്കാർ മേഖലയിൽ ആദ്യമായാണ് ഇഇജി സേവനം ലഭ്യമാക്കുന്നത്. ന്യൂറോളജി ചികിത്സയിൽ ഏറെ സഹായകരമാണ് ഇഇജി. അപ്സമാര രോഗ നിർണയത്തിന് ആവശ്യമായ പരിശോധനയാണ് ഇത്. വിവിധ തരത്തിലുള്ള മസ്തിഷ്‌ക രോഗ ബാധ വിലയിരുത്താൻ ഇതിലൂടെ സാധിക്കും. എൻഡോസൾഫാൻ ദുരിത ബാധിതർ ഏറെയുള്ള ജില്ലയിലെ ജനങ്ങൾക്ക് ഇത് വലിയ ആശ്വാസമാണ്. ജില്ലാ ആശുപത്രിയിൽ ഒരുക്കിയ ഇഇജി സേവനം എൻഡോസൾഫാൻ രോഗികൾക്ക് പൂർണമായും സൗജന്യമായി ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി. കാത്ത് ലാബിന്റെ സേവനവും ജില്ലാ ആശുപത്രിയിൽ ലഭ്യമാക്കിയിട്ടുണ്ട്.

- Advertisment -

Most Popular