തിരുവനന്തപുരം> മുഖ്യമന്ത്രി പിണറായി വിജയന് ക്യാപ്റ്റന്‍ ലക്ഷ്മി നഗറില്‍ (അയ്യങ്കാളി ഹാള്‍) നടക്കുന്ന ‘ദൃശ്യഭൂമിക’ ചരിത്രപ്രദര്‍ശനം സന്ദര്‍ശിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ 13–-ാം അഖിലേന്ത്യ സമ്മേളനത്തോടനുബന്ധിച്ചുള്ള ചരിത്ര പ്രദർശനമാണ് മുഖ്യമന്ത്രി ചൊവ്വാഴ്ച വൈകിട്ട് കാണനെത്തിയത്.
‘ദൃശ്യഭൂമിക’ എന്ന പേരിട്ട ചരിത്ര പ്രദർശനം നിശബ്ദതയെ മുറിച്ചു കടന്നവർ എന്ന സന്ദേശമാണ് മുന്നോട്ടു വെക്കുന്നത്. പെൺ പോരാട്ടങ്ങളെ ആസ്പദമാക്കിയുള്ള 30 പ്രശസ്ത ചിത്രകാരികളുടെ ചിത്രങ്ങളും ചരിത്രപ്രദർശനത്തിന്റെ ഭാഗമാണ്. കേരള ചരിത്രത്തിൽ പെൺ പോരാട്ടങ്ങൾ അടയാളപ്പെടുത്തിയ നിരവധി ശില്പങ്ങളും പ്രദർശന ഹാളിൽ സജ്ജമാക്കിയിട്ടുണ്ട്.
അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി കെ ശ്രീമതി, ട്രഷർ എസ് പുണ്യവതി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ലൈലജ, ടി എൻ സീമ, എം ജി മീനാംബിക, സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, സെക്രട്ടി സി എസ് സുജാത, സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, പ്രദർശനമൊരുക്കുന്നതിന് നേതൃത്വം നൽകിയ ഡോ. എ ജി ഒലീന, ഡോ. ടി കെ ആനന്ദി തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലയിലുമുള്ള സ്ത്രീ പ്രതിനിധികൾ മുഖ്യമന്ത്രിക്കൊപ്പമുണ്ടായി. ബിനോയ് വിശ്വം എം പി ഉൾപ്പെടെ നിരവധി പ്രമുഖരും ചൊവ്വാഴ്ച പ്രദർശനം കാണാനെത്തി. പ്രദർശനം 10ന് സമാപിക്കും.
Read more: https://www.deshabhimani.com/news/kerala/aidwa-national-conference-exhibition/1065255
‘ദൃശ്യഭൂമിക’ ചരിത്രപ്രദർശനം കാണാൻ മുഖ്യമന്ത്രിയെത്തി
- Advertisment -