Wednesday, September 11, 2024
HomeCelebrity houseപാരിസ് ഫാഷന്‍ വീക്കില്‍ ഐശ്വര്യയുടെ സ്റ്റൈലിഷ് എന്‍ട്രി

പാരിസ് ഫാഷന്‍ വീക്കില്‍ ഐശ്വര്യയുടെ സ്റ്റൈലിഷ് എന്‍ട്രി

മോഡലിങ്ങില്‍ നിന്ന് സിനിമ ലോകത്തേക്ക് എത്തിയ താരസുന്ദരിയാണ് ഐശ്വര്യ റായ്. മോഹന്‍ലാലിന്റെ നായികയായി ഇരുവര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യറായുടെ സിനിമ പ്രവേശം. തുടര്‍ന്ന് ബോളിവുഡിലേക്ക് പ്രവേശിച്ച താരം നിരവധി ഹിറ്റുകളില്‍ നായികയായി തിളങ്ങിയതോടെ ബോളിവുഡ് സ്റ്റാറായി. ഐശ്വര്യ റായിക്ക് മുമ്പും ശേഷവും നിരവധി പേര്‍ ലോകസുന്ദരിപട്ടം നേടിയിട്ടുണ്ടെങ്കിലും ലോകസുന്ദരി എന്നാല്‍ ഐശ്വര്യറായാണ്. ഇപ്പോള്‍ പാരിസ് ഫാഷന്‍ വീക്ക് 2021ല്‍ എത്തിയ ഐശ്വര്യ റായുടെ ചിത്രമാണ് ചര്‍ച്ച വിഷയം.

ഐശ്വര്യ റാംപിലേക്ക് തിരിച്ചെത്തിയത് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ്. ഒക്ടോബര്‍ 3ന്, ഈഫല്‍ ടവറിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ വേദിയിലായിരുന്നു ഷോ സംഘടിപ്പിച്ചത്. വെള്ള നിറത്തിലുള്ള പ്ലീറ്റഡ് ഡ്രസ്സ് ആയിരുന്നു വേഷം. മേക്കപ്പിലെ ഹൈലൈറ്റ് പതിവുപോലെ ലിപ്സ്റ്റിക്കിലെ പരീക്ഷണമായിരുന്നു. ഇത്തവണ ഐശ്വര്യ തിരഞ്ഞെടുത്തത് ഫ്യൂഷിയ പിങ്ക് ലിപ്സ്റ്റിക് ആയിരുന്നു.

ലോകത്തെ മുന്‍നിര കോസ്മറ്റിക്സ് കമ്പനി ലൊറിയാലിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആണ് താരം. അതുകൊണ്ട് ലൊറിയാലിനെ പ്രതിനിധീകരിച്ച് എല്ലാ വര്‍ഷവും ഐശ്വര്യ പാരിസ് ഫാഷന്‍ വീക്കിന്റെ ഭാഗമാകാറുണ്ട്.

- Advertisment -

Most Popular