Thursday, November 7, 2024
HomeSports house400 സിക്സുകള്‍, ടി20യില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഹിറ്റ്മാന്‍

400 സിക്സുകള്‍, ടി20യില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഹിറ്റ്മാന്‍

ഷാര്‍ജ: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലെ സിക്സോടെ ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ്മ.
ട്വന്റി 20 മത്സരങ്ങളില്‍ 400 സിക്സ് അടിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ കൂടിയായ രോഹിത്. 400 സിക്സില്‍ 227 സിക്സും താരം ഐ.പി.എല്ലില്‍ ആണ് അടിച്ചത്. 325 സിക്സറുകള്‍ കൈവശമുള്ള സുരേഷ് റെയ്നയാണ് രോഹിത്തിനു പിന്നിലുള്ളത്. 320 സിക്സ് അടിച്ച വിരാട് കോഹ്ലി മൂന്നാമതുണ്ട്. അതേസമയം ലോക ട്വന്റി 20 യില്‍ സിക്സിന്റെ കാര്യത്തില്‍ എട്ടാമതാണ് രോഹിത്. ക്രിസ് ഗെയ്ല്‍, പൊള്ളാര്‍ഡ്, റസല്‍, എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.

- Advertisment -

Most Popular