Saturday, July 27, 2024
HomeNewshouseജനകോടികളെ കിടിലംകൊള്ളിച്ച വില്ലന്‍; രാമായണത്തിലെ 'രാവണന്‍' അരവിന്ദ് ത്രിവേദി അന്തരിച്ചു

ജനകോടികളെ കിടിലംകൊള്ളിച്ച വില്ലന്‍; രാമായണത്തിലെ ‘രാവണന്‍’ അരവിന്ദ് ത്രിവേദി അന്തരിച്ചു

മുംബൈ: രാമായണം സീരിയിലില്‍ രാവണന്റെ കഥാപാത്രത്തെ അനശ്വരമാക്കിയ നടന്‍ അരവിന്ദ് ത്രിവേദി അന്തരിച്ചു. 82 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്ന ത്രിവേദി ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി മുംബൈയിലെ കാണ്ഡിവാലിയിലുള്ള വീട്ടിലായിരുന്നു അന്തരിച്ചത്. സംസ്‌കാരം ഇന്നു പുലര്‍ച്ചെ ദഹനുകര്‍ വാദി ശ്മശാനത്തില്‍ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം നിരവധി പ്രമുഖര്‍ അരവിന്ദിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

രാമാനന്ദ് സാഗറിന്റെ രാമായണം സീരിയല്‍ 1987 കളിലാണ് കുടുംബ പ്രേഷകരിലേക്ക് എത്തിയത്. ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത രാമായണം സീരിയലിന് ലക്ഷക്കണക്കിന് കുടുംബപ്രേഷകരാണ് ഉണ്ടായിരുന്നത്.

പ്രമുഖ ഗുജറാത്തി നടന്‍ കൂടിയായ അരവിന്ദ് ത്രിവേദി, 40 വര്‍ഷത്തോളം വെള്ളിത്തരയില്‍ നിറസാന്നിധ്യമായിരുന്നു. 300 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിന്ദി സിനിമകളിലും അഭിനയിച്ചു. 2002-03 വര്‍ഷത്തില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഫോര്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാനായിരുന്നു.

രാമാനന്ദ് സാഗറിന്റെ രാമായണം സീരിയല്‍ 1987 ലാണ് കുടുംബ പ്രേഷകരിലേക്ക് എത്തിയത്.

- Advertisment -

Most Popular