കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ആരു തള്ളിയാലും താന്‍ അങ്ങനെയങ്ങ് ഇറങ്ങിപ്പോകില്ലെന്ന് വ്യക്തമാക്കി ശശിതരൂര്‍. മുസ്ലിംലീഗ് മുതല്‍ ഏറ്റവും ഒടുവില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വരെ പിന്തുണ പ്രഖ്യാപിച്ചതോടെ അധികശക്തിയോടെയും ആത്മവിശ്വാസത്തോടെയും വരും കാല കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഊര്‍ജസ്വലനായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചുവെന്ന് പ്രഖ്യാപിക്കുന്നതായി മനോരമ ന്യൂസിന്റെ ന്യൂസ് മേയ്ക്കര്‍ തെരഞ്ഞെടുപ്പിനായുള്ള സംവാദത്തിലെ തരൂരിന്റെ പ്രകടനം.

ജനപിന്തുണ പരമപ്രധാനമായി കാണുന്നുവെന്നും തിരുവനന്തപുരത്ത് മൂന്ന് തവണ വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിച്ചുവരുന്നത് അതിന്റെ ഉദാഹരണമാണെന്നും തരൂര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് മത്സരിക്കാനുള്ള സാധ്യതയും തരൂര്‍ തള്ളിക്കളഞ്ഞില്ല. അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ പരസ്യമായും രഹസ്യമായും പിന്തുണ നല്‍കിയവരുണ്ട്. തന്നെ പിന്തുണച്ച നേതാക്കളുമായി ചര്‍ച്ച ചെയ്ത് പ്രവര്‍ത്തകസമിതിയിലേക്ക് മത്സരിക്കുന്ന കാര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കും.
അടുത്ത ലോകസഭാതെരഞ്ഞെടുപ്പിലും അതുകഴിഞ്ഞുള്ള നിയമസഭാതെരഞ്ഞെടുപ്പിലുംമത്സരിക്കണോ എന്ന്തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. തന്റെ പൊസിഷനും താന്‍ ഏത് ലെവലില്‍ പ്രവര്‍ത്തിക്കണമെന്നും പാര്‍്ട്ടിയാണ് പറയുക. പാര്‍ട്ടി പറയാതെ ഒരു ചുമതലയും ഏറ്റെടുക്കാന്‍ കഴിയില്ല. അതേ സമയം നിയമസഭാതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രിയാകാനും താന്‍ തയാറാണെന്ന് തരൂര്‍ പറഞ്ഞു. ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടായെന്ന് തമാശ രൂപേണ പറഞ്ഞതാണ്. എന്‍എസ്എസ് വേദിയില്‍ സുകുമാരന്‍ നായരോട് അക്കാര്യം പറഞ്ഞ് ചിരിച്ചതാണ്. എന്നാല്‍ ആ ചിരിയും പ്രയോഗവും മാത്രമാണ് വാര്‍ത്തയായത്. കേരളരാഷ്ട്രീയത്തില്‍ തമാശയ്ക്ക് സ്ഥാനമില്ലെന്ന് ഇതോടെ പഠിച്ചു. തന്റെ വിശ്വാസവും കാഴ്ചപ്പാടും സംബന്ധിച്ച് ആര്‍ക്കും സംശയമുണ്ടാകേണ്ട കാര്യമില്ല. അങ്ങനെയുണ്ടാകുകയുമില്ല എന്നാണ് താന്‍ വിശ്വസിക്കുന്നത്.

കേരളമുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് തരൂര്‍ മറുപടി പറഞ്ഞു. കേരളമുഖ്യമന്ത്രിയാകാന്‍ താന്‍ തയാറാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിയാണ് നിര്‍ദേശം നല്‍കേണ്ടത്. എന്നാല്‍ ജനങ്ങളുടേതാണ് തീരുമാനം. പലപ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തി മുന്നോട്ട് പോകേണ്ട ഉത്തരവാദിത്തമുണ്ടെന്നും തരൂര്‍ പറഞ്ഞു.
വ്യക്തികളല്ല രാഷ്ട്രീയപ്രത്യയശാസ്ത്രത്തെയാണ് താന്‍ വിമര്‍ശിക്കാറുള്ളത്. മോദിയെയും പിണറായിയെയും പുകഴ്ത്തിയതിനെ ന്യായീകരിച്ച് പാര്‍ട്ടികളുടെ നയമാണ് വിമര്‍ശിക്കേണ്ടതെന്നും ഹിന്ദുത്വപ്രത്യയശാസ്ത്രം രാഷ്ട്രീയനേട്ടത്തിനായി നിര്‍മിച്ചതാണ് താന്‍ നിരന്തരം ചോദ്യം ചെയ്യുന്നതെന്നും തരൂര്‍ പറഞ്ഞു.
അതേ സമയം ദേശീയതലത്തില്‍ തരൂരിന് വലിയ റോളുകള്‍ നിര്‍വഹിക്കാനാകുമെന്ന് നടന്‍ ജഗദീഷ് പറഞ്ഞു. പ്രതിപക്ഷനേതൃത്വം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. അവിടെ മികച്ച നേതൃത്വമാകാന്‍ തരൂരിന് കഴിയും. സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ കൂടെ നിര്‍ത്തി മുന്നോട്ട് പോകാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിന് നിര്‍വഹിക്കാന്‍ കഴിയുമെന്നും ജഗദീഷ് പറഞ്ഞു.
അതേ സമയം ദേശീയതലത്തിലാണ് തരൂരിന്റെ റോള്‍ എന്ന് മാധ്യമപ്രവര്‍ത്തകന്‍ ആനന്ദ് കൊച്ചുകുടി വിലയിരുത്തി. ഏറ്റവും കൂടുതല്‍ ജനം തിരിച്ചറിയുന്ന നേതാവാണ് തരൂര്‍. അടുത്ത കാലത്ത് ഹരിയാനയിലെ ഒരുകുഗ്രാമത്തില്‍ പോയ അനുഭവവും കൊച്ചുകുടി വിശദീകരിച്ചു. അവിടെ വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത ആളുകളാണ്. അവര്‍ പക്ഷേ ശശിതരൂര്‍ എന്ന് പറഞ്ഞാലറിയാം. അതാണ് തരൂരിന്റെ പ്രത്യേകത. ഇന്ത്യയിലെ ഏതൊരിടത്ത് പോയി ചോദിച്ചാലും തരൂരിനെ അറിയാം. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അറിയുന്ന ആള്‍ എന്ന നിലയില്‍ തരൂരിന് ലോകസഭാതെരഞ്ഞെടുപ്പിലും വലിയ പ്രസക്തിയുണ്ട്. എന്നാല്‍ ശശി തരൂര്‍ സിപിഎമ്മിന് ഭീഷണിയല്ലെന്ന് സിപിഎം നേതാവ് കെ അനില്‍ കുമാര്‍ പറഞ്ഞു. സിപിഎം വ്യക്തിയെ മുന്‍നിര്‍ത്തിയല്ല രാഷ്ട്രീയത്തെ കാണുന്നത്. അതുകൊണ്ട് തരൂര്‍ വന്നാല്‍ സിപഎം മുന്നേറ്റത്തിന് കോട്ടമാകില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു.
ശശി തരൂരിനെ കൂടാതെ ഇപി ജയരാജന്‍, നഞ്ചിയമ്മ, സഞ്ജുസാംസണ്‍ എന്നിവരാണ് അന്തിമ പട്ടികയില്‍ ഉള്ളത്. കെ സുധാകരനായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ന്യൂസ് മേക്കര്‍ പുരസ്‌കാരം നേടിയത്. വിഎസ് അച്യുതാനന്ദന്‍ (2006), പിണറായി വിജയന്‍ (2007), ജി മാധവന്‍ നായര്‍ (2008), റസൂല്‍ പൂക്കുട്ടി (2009), പ്രീജ ശീധരന്‍ (2010), കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (2011), ഇ ശ്രീധരന്‍ (2012), ഋഷിരാജ് സിംഗ് (2013), മഞ്ജുവാര്യര്‍ (2014), ജേക്കബ് തോമസ് (2015), മോഹന്‍ലാല്‍ (2016), കാനം രാജേന്ദ്രന്‍ (2017), പ്രളയരക്ഷകരായ മത്സ്യത്തൊഴിലാളികള്‍ (2018), ബൈജു രവീന്ദ്രന്‍ (2019), കെകെ ശൈലജ (2020) എന്നിവരാണ് ഇതുവരെയുള്ള ന്യൂസ് മേക്കര്‍ പുരസ്‌കാര ജേതാക്കള്‍. ഇത്തവണത്തെ വാര്‍ത്താ താരം ആരാണെന്ന ആകാംക്ഷ.