Thursday, November 21, 2024
HomeHealth & Fitness houseബോഡി ഫിറ്റാക്കാന്‍ കൈയും മെയ്യും പ്രായവും മറന്ന് വ്യായാമം ചെയ്യുന്നവര്‍ക്കുള്ള മുന്നറിയിപ്പോ ഇത്; സൗരവ് ഗാംഗുലിയുടെ...

ബോഡി ഫിറ്റാക്കാന്‍ കൈയും മെയ്യും പ്രായവും മറന്ന് വ്യായാമം ചെയ്യുന്നവര്‍ക്കുള്ള മുന്നറിയിപ്പോ ഇത്; സൗരവ് ഗാംഗുലിയുടെ വ്യായാമത്തിനിടെയുള്ള അറ്റാക്കിനെ ആരോഗ്യവിദഗ്ദര്‍ പരിശോധിക്കുന്നു

കൊല്‍ക്കത്ത: സൗരവ് ഗാംഗുലി വ്യായാമത്തിനിടെ ഹൃദയാഘാതമുണ്ടായത് പല വിധ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ആരോഗ്യം പരിഗണിക്കാതെ വ്യായാമം ചെയ്യുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പാണോ ഗാംഗുലിയുടെ ഹൃദയാഘാതമെന്നതാണ് ആശങ്കപ്പെടുത്തുന്ന ചോദ്യം. കാരണം വയറുകുറയ്ക്കാനും ആരോഗ്യപ്രശ്‌നങ്ങളെ പ്രതിരോധിക്കാനും കണ്ണുംപൂട്ടി വ്യായാമത്തിലേര്‍പ്പെടുന്നവരാണ് പലരും. നീണ്ട വ്യായാമത്തിനിടെ ശ്വാസോച്ഛ്വാസം ക്രമാതീതമായി മാറുന്നത് ഇത്തരത്തിലുള്ള പല പ്രശ്‌നങ്ങളുടെയും സൂചനയായി ആരോഗ്യവിദഗ്ദര്‍ കണക്കാക്കുന്നു. മാത്രമല്ല ആവശ്യത്തിനുള്ള വ്യായാമം മാത്രമേ ചെയ്യാവൂ എന്നും പ്രായമത്തെ മുന്നില്‍ കണ്ടുകൊണ്ടും വേണം വ്യായാമ മുറകള്‍ സ്വീകരിക്കാനെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

സാധാരണ ദിവസങ്ങളിലെ നിത്യജീവിതത്തിന്റെ ഭാഗമായുള്ള വ്യായാമങ്ങളും മറ്റുമുണ്ടെങ്കില്‍ തന്നെ പലരുടെയും ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. എന്നാല്‍ അതൊന്നും പരിഗണിക്കാതെ കണ്ണുംപൂട്ടി കിലോമീറ്ററുകളോളം ഒരു കാര്യവുമില്ലാതെ നടന്ന് ക്ഷീണിക്കുകയും അസാധാരണമായി ഹൃദയചലനങ്ങളെ അനിയന്ത്രിതമാക്കുകയും ചെയ്യുന്നത് വേണമോ എന്നകാര്യം ആരോഗ്യവിദഗ്ദര്‍ ആലോചിക്കുകയാണ്.

സൗരവ് ഗാംഗുലിയെ പോലെ ബോഡിഫിറ്റായ ഒരാള്‍ വ്യായാമത്തിനിടെ നേരിട്ട ഹൃദയാഘാതമാണിപ്പോള്‍ ആലോചനകള്‍ക്ക് കാരണമായത്. കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്സ് ആശുപത്രിയിലാണ് അദേഹം ചികിത്സയില്‍ കഴിയുന്നത്.

ഗാംഗുലിയുടെ നില തൃപ്തികരമാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. ഗാംഗുലിക്ക് ഹൃദയാഘാതം സംഭവിച്ചതായും എത്രയും വേഗം സുഖപ്പെടട്ടെയെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വീറ്റ് ചെയ്തു.

താരത്തിന് പതിവ് വ്യയാമത്തിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ശനിയാഴ്ച രാവിലെ അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാല്‍പ്പത്തെട്ടുകാരനായ ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കേണ്ടി വരുമെന്നും അടുത്ത വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വെളിപ്പെടുത്തി.

- Advertisment -

Most Popular