Wednesday, September 11, 2024
HomeSports houseഇന്ത്യയെ വിഭജിക്കാനുള്ള ബിജെപിയുടെ "ബുൾഡോസിങ്' ശ്രമം തടയും : ബൃന്ദ കാരാട്ട്

ഇന്ത്യയെ വിഭജിക്കാനുള്ള ബിജെപിയുടെ “ബുൾഡോസിങ്’ ശ്രമം തടയും : ബൃന്ദ കാരാട്ട്

തിരുവനന്തപുരം- ജനാധിപത്യ മാനുഷികമൂല്യങ്ങളെ തകർത്ത് മതത്തിന്റെയും ജാതീയതയുടെയും അടിസ്ഥാനത്തിൽ‌ ഇന്ത്യയെ വിഭജിക്കാനുള്ള ബിജെപിയുടെ “ബുൾഡോസിങ്’ ശ്രമങ്ങളെ തടയുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അം​ഗം ബൃന്ദ കാരാട്ട്.

മതന്യൂനപക്ഷങ്ങളിലെ സ്ത്രീകൾക്കുനേരെയുള്ള കടന്നാക്രമണങ്ങൾ തടഞ്ഞ്‌, ഇരുട്ടിന്റെ ശക്തികളെ പരാജയപ്പെടുത്തും. ബിജെപി ആർഎസ്എസ് സർ‌ക്കാരുകളുടെ “മനുവാദി’ ആശയങ്ങൾക്ക് കീഴ്പ്പെടാൻ ഇന്ത്യൻ സ്ത്രീകൾ ഒരുക്കമല്ല. സ്ത്രീകൾ നേടിയെടുത്ത അവകാശങ്ങളെ തകർക്കാനുള്ള വർ​ഗീയവാദികളുടെ നിലപാടുകൾക്കെതിരെ സംഘടിത പോരാട്ടവുമായി മുന്നോട്ടുപോകും.  ജനാധിപത്യത്തിനും തുല്യതയ്ക്കും വനിതാവിമോചനത്തിനുമുള്ള പോരാട്ടങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ പ്രതിജ്ഞാബ​ദ്ധരാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.


- Advertisment -

Most Popular