Thursday, November 21, 2024
HomeNewshouseറഷ്യക്കു നേരേ യുക്രൈൻ റോക്കറ്റാക്രമണം: 63 റഷ്യൻ പട്ടാളക്കാർ കൊല്ലപ്പെട്ടു

റഷ്യക്കു നേരേ യുക്രൈൻ റോക്കറ്റാക്രമണം: 63 റഷ്യൻ പട്ടാളക്കാർ കൊല്ലപ്പെട്ടു

മോസ്കോ: റഷ്യക്കു നേരേ ആക്രമണം കടുപ്പിച്ച് യുക്രൈൻ. ഇന്നലെ രാത്രി വർഷിച്ച റോക്കറ്റാക്രമണത്തിൽ 63 സൈനികർ കൊല്ലപ്പെട്ടതായി റഷ്യ സമ്മതിച്ചു. പത്തു മാസമായി തുടരുന്ന യുദ്ധത്തിൽ ഒരൊറ്റ ദിവസം സംഭവിച്ച ഏറ്റവും വലിയ ജീവഹാനിയാണിതെന്നും റഷ്യയുടെ ഭാ​ഗമായ സമാറാ മേഖലയുടെ ​ഗവർണർ ദിമിത്രി അസറോവ് അറിയിച്ചു. നിരവധി സിവിലിയന്മാരും കൊല്ലപ്പെട്ടു. ഒട്ടാകെ നൂറിലധികം പേർ കൊല്ലപ്പെട്ടെന്നാണു നി​ഗമനം.
യുഎസ് നിർമിത റോക്കറ്റുകളാണ് യുക്രൈൻ ഉപയോ​ഗിച്ചതെന്ന് റഷ്യ. ആറ് റോക്കറ്റുകൾ മക്വിക ടൗണിനിലെ സൈനിക ക്യാംപിലേക്കു തൊടുത്തുവിട്ടെങ്കിലും രണ്ടെണ്ണം വെടിവച്ചിട്ടതായി റഷ്യൻ സൈനിക വക്താവ് പറഞ്ഞു. അതിവേ​ഗം ലക്ഷ്യത്തിലെത്താൻ കഴിയുന്ന അത്യാധുനിക റോക്കറ്റുകളാണ് യുഎസ് യുക്രൈന് കൈമാറിയത്. ഇതുപയോ​ഗിച്ചാണ് യുക്രൈൻ ആക്രമണം ശക്തമാക്കുന്നത്.

- Advertisment -

Most Popular