മോസ്കോ: റഷ്യക്കു നേരേ ആക്രമണം കടുപ്പിച്ച് യുക്രൈൻ. ഇന്നലെ രാത്രി വർഷിച്ച റോക്കറ്റാക്രമണത്തിൽ 63 സൈനികർ കൊല്ലപ്പെട്ടതായി റഷ്യ സമ്മതിച്ചു. പത്തു മാസമായി തുടരുന്ന യുദ്ധത്തിൽ ഒരൊറ്റ ദിവസം സംഭവിച്ച ഏറ്റവും വലിയ ജീവഹാനിയാണിതെന്നും റഷ്യയുടെ ഭാഗമായ സമാറാ മേഖലയുടെ ഗവർണർ ദിമിത്രി അസറോവ് അറിയിച്ചു. നിരവധി സിവിലിയന്മാരും കൊല്ലപ്പെട്ടു. ഒട്ടാകെ നൂറിലധികം പേർ കൊല്ലപ്പെട്ടെന്നാണു നിഗമനം.
യുഎസ് നിർമിത റോക്കറ്റുകളാണ് യുക്രൈൻ ഉപയോഗിച്ചതെന്ന് റഷ്യ. ആറ് റോക്കറ്റുകൾ മക്വിക ടൗണിനിലെ സൈനിക ക്യാംപിലേക്കു തൊടുത്തുവിട്ടെങ്കിലും രണ്ടെണ്ണം വെടിവച്ചിട്ടതായി റഷ്യൻ സൈനിക വക്താവ് പറഞ്ഞു. അതിവേഗം ലക്ഷ്യത്തിലെത്താൻ കഴിയുന്ന അത്യാധുനിക റോക്കറ്റുകളാണ് യുഎസ് യുക്രൈന് കൈമാറിയത്. ഇതുപയോഗിച്ചാണ് യുക്രൈൻ ആക്രമണം ശക്തമാക്കുന്നത്.