Saturday, July 27, 2024
HomeSports houseഅടുത്തയാഴ്ച സൌദിയിൽ; 21ന് ആദ്യകളി; ജഴ്സി വിൽപ്പന റെക്കോർഡിലേക്ക്; സാമൂഹ്യമാധ്യമങ്ങളിൽ വൻ മുന്നേറ്റം

അടുത്തയാഴ്ച സൌദിയിൽ; 21ന് ആദ്യകളി; ജഴ്സി വിൽപ്പന റെക്കോർഡിലേക്ക്; സാമൂഹ്യമാധ്യമങ്ങളിൽ വൻ മുന്നേറ്റം

അൽ നാസെർ ക്ലബ്ബുമായി കരാർ ഒപ്പുവച്ച പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്തയാഴ്ച സൗദിയിൽ എത്തും. ജനുവരി 21ന് റിയാദ് മർസൂൽ പാർക്ക് സ്‌റ്റേഡിയത്തിൽ അൽ ഇത്തിഫാഖ് ക്ലബ്ബിനെതിരെ നടക്കുന്ന മത്സരത്തിൽ ആദ്യമായി ബൂട്ടണിയും. ഈ ആഴ്‌ച മർസൂൽ പാർക്ക് സ്‌റ്റേഡിയത്തിൽ റൊണാൾഡോയെ ആരാധകർക്കുമുന്നിൽ പരിചയപ്പെടുത്താൻ വമ്പിച്ച ചടങ്ങ് സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ക്ലബ്. കരാർ ഒപ്പിട്ടതായി വെള്ളി രാത്രിയാണ്     ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ക്ലബ്ബിന്റെ ഏഴാംനമ്പർ ജേഴ്‌സിയാണ് താരം അണിയുകയെന്ന് ഭാരവാഹികൾ അറിയിച്ചു.

റൊണാൾഡോയുമായി കരാർ ഒപ്പിട്ടെന്ന ക്ലബ്ബിന്റെ ട്വീറ്റ് വൻ തരംഗമായി. ഒരുമണിക്കൂറിനിടെ രണ്ടുകോടിയിലേറെപ്പേർ ട്വീറ്റ് വീക്ഷിച്ചു. ഒരുമണിക്കൂറിൽ 1.80 ലക്ഷത്തിലേറെ ലൈക്കും 75,000 കമന്റുകളും 83,000 റീട്വീറ്റുകളും ലഭിച്ചു. ട്വിറ്ററിൽ അൽ-നാസെറിനെ പിന്തുടരുന്നവരുടെ എണ്ണം 24 മണിക്കൂറിനിടെ 8.34 ലക്ഷത്തിൽനിന്ന് 34 ലക്ഷമായി ഉയർന്നു. 24 മണിക്കൂറിനിടെ 25 ലക്ഷം ഉപയോക്താക്കൾ ക്ലബ്ബിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പിന്തുടരാൻ തുടങ്ങി.

കരാറിനുശേഷം 2029 അവസാനംവരെ ക്ലബ്ബിന്റെ അംബാസഡറായി റൊണാൾഡോ പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ട്.

- Advertisment -

Most Popular