സുരാജ് വെഞ്ഞാറമ്മൂടിന് കഴിഞ്ഞ വര്‍ഷമിറങ്ങിയ സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ജയജയജയഹേ. ജനഗണമനയും പ്രധാനപ്പെട്ട സിനിമകളിലൊന്നായാണ് കരുതുന്നത്. എന്നാലും എന്റെ അളിയാ എന്ന സിനിമയുടെ പ്രമോഷന്‍ വാര്‍ത്താസമ്മേളനത്തിനിടയിലാണ് സുരാജന്റെ തുറന്നുപറച്ചില്‍. ഒപ്പം ജനഗണ മനയുടെ പിന്നിലെ ചിന്ത എല്ലാ അര്‍ത്ഥത്തിലും ഗംഭീരസിനിമയായിരന്നുവെന്ന് സിദ്ദിഖ് പറഞ്ഞു.
കാന്താരയാണ് തനിക്കിഷ്ടപ്പെട്ട സിനിമയെന്ന് ആസിഫലി പറഞ്ഞു. കാപ്പയുടെ പ്രമോഷന്‍ അഭിമുഖത്തിലാണ് ആസിഫലിയുടെ കണക്കെടുപ്പ്. ഒപ്പം താന്‍ പങ്കാളിയായ ഒരു ചലചിത്രസംരംഭം കാന്താരയുമായി സാമ്യമുണ്ടായിരുന്നുവെന്നും കാന്താര കണ്ടപ്പോഴാണ് അതിന്റെ സമാനത തിരിച്ചറിഞ്ഞതെന്നും ആസിഫലി പറഞ്ഞു. എന്നാല്‍ അതോടെ തങ്ങളുടെ പ്രൊജക്ട് ഉപേക്ഷിച്ചു. അങ്ങനെയൊരു ചിന്ത ഉള്ളിലുണ്ടായിരുന്നുതുകൊണ്ട് കൂടിയാകാം കാന്താര പ്രിയപ്പെട്ടതാകുന്നതെന്നും ഇന്ത്യന്‍ സിനിമയിലെ തന്നെ ഗംഭീര സൃഷ്ടിയാണ് ആ സിനിമയെന്നും ആസിഫലി പറഞ്ഞു. തനിക്ക് മോശമല്ലാത്ത വര്‍ഷമാണ് കടന്നുപോയതെന്നും എന്റെ ഈ വര്‍ഷത്തെ എല്ലാസിനിമകളും ഇഷ്ടമാണെന്നും ആസിഫലി ഫറഞ്ഞു.
അതേ സമയം കാന്താരയെന്നാണ് താന്‍ നേരത്തെ പറഞ്ഞതെങ്കിലും അതിന് ശേഷം കണ്ട തീനയാണ് തനിക്ക് പ്രധാനപ്പെട്ട ചിത്രമെന്ന് പൃത്ഥ്വിരാജ്. മലയാളത്തിലിറങ്ങിയ പല ചിത്രങ്ങളും കണ്ടിട്ടില്ല. ജയജയഹേയും കണ്ടിട്ടില്ല. അതേസമയം ജനഗണമനയാണ് തനിക്കിഷ്ടപ്പെട്ട മലയാള സിനിമയെന്നും പൃത്ഥ്വി പറഞ്ഞു.
റൊഷാക്കാണ് തനിക്കേറ്റവും പ്രിയമെന്ന് ജഗദീഷ്. താന്‍ അഭിനയിച്ചതുകൊണ്ട് പറയുന്നതല്ല, കഥപറഞ്ഞപ്പോഴും അഭിനയിച്ചപ്പോഴും ഒക്കെ വ്യത്യസ്തമായ ചിത്രമായിരുന്നു. എന്നാല്‍ തിയേറ്ററില്‍ സിനിമ കണ്ടപ്പോള്‍ മറ്റൊരു അനുഭവമായി. അതുകൊണ്ടാണ് കൂടുതല്‍ പ്രിയമാകുന്നതെന്നും ജഗദീഷ് പറഞ്ഞു.
ജയജയഹേയാണ് പ്രിയപ്പെട്ട സിനമയെന്ന് ദിലീഷ് പോത്തന്‍ പറഞ്ഞു.