Tuesday, November 5, 2024
HomeSports houseഖത്തറിന്റെ ആതിഥേയത്വം; മെസ്സി താമസിച്ച മുറി മ്യൂസിയമാക്കും; ഓര്‍മകളെ സ്വത്താക്കാന്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റി

ഖത്തറിന്റെ ആതിഥേയത്വം; മെസ്സി താമസിച്ച മുറി മ്യൂസിയമാക്കും; ഓര്‍മകളെ സ്വത്താക്കാന്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റി

ദുബായ്-  ഖത്തർ ലോകകപ്പ് മത്സരത്തിനിടെ അർജൻറീന ഫുട്ബോൾ നായകൻ ലയണൽ മെസ്സി താമസിച്ചിരുന്ന മുറി മിനി മ്യൂസിയമാക്കി മാറ്റാനുള്ള തയ്യാറെടുപ്പോടെ ഖത്തർ യൂണിവേഴ്സിറ്റി. അർജൻറീന ടീമിന്റെ താമസ സൗകര്യം ഏർപ്പെടുത്തിയിരുന്നത് ഖത്തർ യൂണിവേഴ്സിറ്റിയിലായിരുന്നു. അതിഥികളോടുള്ള ബഹുമാനാർത്ഥം അർജൻറീന ദേശീയ പതാകയുടെ നിറമായ നീലയും വെള്ളയും പൂശി യൂണിവേഴ്സിറ്റിയെ അലങ്കരിച്ചു കൊണ്ടാണ് അർജൻറീന ടീമംഗങ്ങൾക്കുള്ള താമസ സൗകര്യം ഖത്തർ യൂണിവേഴ്സിറ്റി ഒരുക്കിയത്.

ഖത്തറിന്റെ ചരിത്രത്തിൽ തങ്ക ലിപികളാൽ എഴുതപ്പെട്ട ലോകകപ്പിന്റെ അടയാളപ്പെടുത്തലായും, മെസ്സിയോടുള്ള ആദരസൂചകമായും മിനി മ്യൂസിയം നിലനിൽക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ പറഞ്ഞു.

- Advertisment -

Most Popular