Friday, October 11, 2024
HomeFilm houseയൂട്യൂബര്‍ ജോബി വയലുങ്കലിന്റെ ആദ്യസംവിധാനം; മോഡല്‍ സ്വാതി നായിക; ശ്രദ്ധേയമായി സോഫിയുടെ ടീസര്‍

യൂട്യൂബര്‍ ജോബി വയലുങ്കലിന്റെ ആദ്യസംവിധാനം; മോഡല്‍ സ്വാതി നായിക; ശ്രദ്ധേയമായി സോഫിയുടെ ടീസര്‍

വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ യൂട്യൂബർ ജോബി വയലുങ്കൽ നിർമ്മിച്ച് ആദ്യമായി സംവിധാനം ചെയ്യുന്ന ‘സോഫി’ എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. മോഡൽ സ്വാതി, തനൂജ, അനീഷ് രവി, രാജേഷ് കോബ്ര, ഹരിശ്രീ മാർട്ടിൻ, വിഷ്ണു സഹസ്ര, ഡിപിൻ, റജീന, സുനിൽ നാഗപ്പാറ, ബദരി, സെയ്‌ദ് അസ്‌ലം, ദിയഗൗഡ, ഏഷ്യാനെറ്റ്‌ കോമഡി താരങ്ങളായ കിരൺ സരിഗ, സജിൻ, പ്രശാന്ത് കായംകുളം തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.

തിരക്കഥ, സംഭാഷണം- ഒല്ലാ പ്രകാശ്‌, ജോബി വയലുങ്കൽ, ഛായാഗ്രഹണം- അനൂപ് മുത്തിക്കാവിൽ, എഡിറ്റർ- ടിനു തോമസ്, ഗാനരചന- സ്മിത സ്റ്റാൻലി, ബിജു ജോൺ, സംഗീതം- ആർ.ആർ. ബ്രദഴ്സ്, അബേൽ ജോളി, കല- അനന്ദു മോഹൻ, വസ്ത്രാലങ്കാരം- സോനു, ആർച്ചാ ഭരതൻ, മേക്കപ്പ്- ഹർഷാദ് മലയിൽ, ഹരി, അനീഷ് പാലോട്; ചീഫ് അസോസിയേറ്റ് ഡയറക്ടർ- അഖിൽ കടവൂർ, അസോസിയേറ്റ് ഡയറക്ടർ- മധു പി. നായർ, ഡി ഐ- രഞ്ജിത്ത് കെ സ്റ്റുഡിയോസ്, പ്രൊജക്ട് ഡിസൈനർ- അഖിൽ കൊല്ലം, അഖിൽ മുരളീധരൻ, സ്റ്റുഡിയോ- കെ സ്റ്റുഡിയോ, 916 ഫൈനൽ ഔട്ട് കൊച്ചിൻ, ലോക്കേഷൻ മാനേജർ- നവാസ് വർക്കല, ജിഷ്ണു ഇടപ്പാവൂർ, സ്പോട്ട് എഡിറ്റർ- അനുരാജ് ശരത്, ഡിസൈൻ- എം ഡിസൈൻസ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.

- Advertisment -

Most Popular