Saturday, September 14, 2024
HomeSports house100 കോടിയുള്ള എന്‍സോയുടെ വില 880 കോടി; 19 കാരന്‍ ബെല്ലിങ് ഹാമിന് 1,300 കോടി;...

100 കോടിയുള്ള എന്‍സോയുടെ വില 880 കോടി; 19 കാരന്‍ ബെല്ലിങ് ഹാമിന് 1,300 കോടി; കോഡിക്ക് വില 503 കോടി; ലോകകപ്പ് അട്ടിമറിച്ച താരജീവിതങ്ങള്‍

ലോകകപ്പിലെ മിന്നും പ്രകടനങ്ങള്‍ നിരവധി താരങ്ങളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. ഫുട്‌ബോള്‍ താരങ്ങളുടെ ട്രാന്‍സ്ഫര്‍മാര്‍ക്കറ്റില്‍ ലോകകപ്പില്‍തിളങ്ങിയവരുടെ മൂല്യം ശതകോടികളുടെ കുതിപ്പുണ്ടാക്കി. ലോകകപ്പിന് മുമ്പ് ഉണ്ടായിരുന്ന വില ഉയര്‍ന്നതിനൊപ്പം വലയില്ലാതിരുന്ന താരങ്ങള്‍ക്ക് പിന്നാലെ വമ്പന്‍ ക്ലബ്ബുകള്‍ കൂടിയിട്ടുമുണ്ട്.

അര്‍ജന്റീനയുടെ എന്‍സോ ഫെര്‍ണാണ്ടസ് മുതല്‍ മൊറോക്കോയുടെ സോഫിയന്‍ അംറബാത്ത് വരെ ഈ നിരയിലുണ്ട്. ഏറ്റവും മികച്ച യുവതാരമായി ലോകകപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട എന്‍സോ ഫെര്‍ണാണ്ടസിന്റെ ഫുട്‌ബോള്‍ ജീവിതം തന്നെ മാറിമറിയാന്‍ പോകുകയാണ് ജനുവരിയിലെ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിന് മുന്നോടിയായി ഇപ്പോള്‍ തന്നെ വന്‍കിട ക്ലബ്ബുകള്‍ പിന്നാലെ കൂടിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. അര്‍ജന്റീനയുടെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച എന്‍സോ ഫെര്‍ണാണ്ടസിനെ ലോകകപ്പിന് മുമ്പ് ബെന്‍ഫിക്ക 100 കോടി നല്‍കിയായിരുന്നു വാങ്ങിയത്. എന്നാല്‍ ഇപ്പോള്‍ 880 കോടിയെങ്കിലും മുടക്കിയാലെ താരത്തെ കൊണ്ടുവരാന്‍ സാധിക്കൂ എന്നാണ് ക്ലബ്ബുകള്‍ക്ക് മുന്നിലുള്ള വെല്ലുവിളി. ലിവര്‍പൂള്‍, റയല്‍മാഡ്രിഡ്, ബാഴ്‌സലോണ എന്നീ ക്ലബ്ബുകള്‍ ഇപ്പോള്‍ തന്നെ എന്‍സോയ്ക്ക് വേണ്ടി പിടിവലി തുടങ്ങിയെന്നാണ് വിവരം.

എന്നാല്‍ ലോകകപ്പില്‍ അല്‍ഭുതം സൃഷ്ടിച്ച മൊറോക്കോയുടെ താരങ്ങള്‍ക്ക് വ്യാപകമായി മാര്‍ക്കറ്റ് കൂടിക്കഴിഞ്ഞു. അതില്‍ ഏറ്റും മുമ്പന്‍ സോഫിയന്‍ അംറബാത്താണ്. ഇറ്റാലിയന്‍ ക്ലബ്ബായ ഫിയോറന്റീനയില്‍ കളിക്കുന്ന സോഫിയനെ ലഭിക്കാന്‍ ഇനി 402 കോടിയെങ്കിലും നല്‍കേണ്ടി വരുമെന്നാണ് കണക്ക്. ലിവര്‍പൂളാണ് സോഫിയന് വേണ്ടി ശ്രമം നടത്തുന്ന പ്രധാന ടീം.

ക്രൊയേഷന്‍ താരം ജോസ്‌കോ ഗ്വാര്‍ഡിയോളാണ് മറ്റൊരാള്‍. 805 കോടിയാണ് പ്രതീക്ഷിക്കപ്പെടുന്ന വില. ചെല്‍സിയാണ് മുന്‍നിരയിലുള്ളത്. റയല്‍മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ക്ലബ്ബുകളും ജോസ്‌കോയ്ക്കായി ശ്രമം തുടങ്ങി.

നെതര്‍ലാന്റിന്റെ കോഡി ഗാക്‌പോയ്ക്ക് 503 കോടിയാണ് വില. ലോകകപ്പിന് മുമ്പ് തന്നെ പ്രമുഖ ക്ലബ്ബായ പിഎസ് വിഐന്തോവനില്‍ കളിക്കുന്ന കോഡിയെ സ്വന്തമാക്കാന്‍ നേരത്തെ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശ്രമം തുടങ്ങിയിരുന്നു.

അതേ സമയം ലോകകപ്പിന് മുമ്പ് തന്നെ വമ്പന്‍ വിലയുണ്ടായിരുന്ന താരങ്ങളുടെ വില കൂടിയെന്നതും ശ്രദ്ധേയമാണ്. ഇംഗ്ലീഷ് താരംജൂഡ് ബെല്ലിംഗ് ഹാമിന് ഇപ്പോള്‍ 1,300 കോടി വരെ ഉയര്‍ന്നു എന്നാണ് വിവരം. ജര്‍മന്‍ ക്ലബ്ബായ ഡെറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ മധ്യനിരതാരത്തിന് നേരത്തെ പ്രതീക്ഷിച്ചിരുന്ന വില 870 കോടിയായിരുന്നു. ലോകകപ്പോടെ അത് കുത്തനെ ഉയര്‍ന്നു. ലിവര്‍പൂള്‍, മഞ്ചാസ്റ്റര്‍ സിറ്റി, യുണൈറ്റഡ്, റയല്‍മാഡ്രിഡ് എന്നീ ക്ലബ്ബുഖള്‍ ബെല്ലിംഗ്ഹാമിന്റെ പിന്നാലെയുണ്ട്.

ജനുവരിയില്‍ ട്രാന്‍സ്ഫര്‍ ജാലകം തുറക്കുമ്പോള്‍ ഇനിയും എത്ര കോടികള്‍ കൂടിവരുമെന്ന് കാത്തിരുന്നറിയാം.

- Advertisment -

Most Popular