പ്രണയം തലയ്ക്ക് പിടിച്ച് കൈത്തണ്ടയില്‍ ടാറ്റൂവരയ്ക്കുമ്പോള്‍ ആ യുവാവ് കരുതിയില്ല, ഇതിത്രവലിയ പൊല്ലാപ്പാണെന്ന്. എന്നാല്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു തൊഴില്‍ തേടിയിറങ്ങിയപ്പോഴാണ് സംഗതി മനസ്സിലായത്. അതും രാജ്യസേവനത്തിനുള്ള അവസരം കൈവെള്ളയില്‍ തട്ടിപ്പോയി. പട്ടാളത്തിലേക്കുള്ള മെഡിക്കല്‍ പരിശോധനയില്‍ ടാറ്റൂതടസമായി. എന്നാല്‍ പിന്നെ അത് മായ്ച്ചിട്ട് വരാമെന്ന് വച്ച് പുറപ്പെട്ടു. ടാറ്റൂമായ്‌ച്ചെത്തിയപ്പോള്‍ പറയുന്നു, പരിശോധനയ്ക്ക് മുമ്പ് മായ്ക്കണമായിരുന്നു എന്ന്. ഒടുവില്‍ കോടതി കയറി. ഉത്തരവ് വന്നതോടെ ആപ്രതീക്ഷയും അസ്തമിച്ചു. കോടതി വിധി ഇരുട്ടടിയായി.
അഹമ്മദാബാദിലെ യുവാവിനാണ് പ്രണയം മൂലം ജോലി കിട്ടാതായത്. കൈത്തണ്ടയില്‍ പ്രണയമുദ്രടാറ്റൂ ചെയ്ത യുവാവിന ജോലി നിഷേധിച്ച അതിര്‍ത്തി രക്ഷാസേനയുടെ നടപടി ഹൈക്കോടതി ശരിവച്ചു.
ബിഎസ്എഫില്‍ കോണ്‍സ്റ്റബിള്‍ സ്‌റ്റോര്‍കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷിച്ച മഹേന്ദ്ര ചൗളയ്ക്കാണ് ടാറ്റൂവിനയായത്. മറ്റെല്ലാ പരീക്ഷകളും കടന്നെങ്കിലും ടാറ്റൂ കാരണം ആരോഗ്യപരിശോധനയില്‍ പരാജയപ്പെട്ടു.
വലതുകൈത്തണ്ടയിലാണ് മഹേന്ദ്ര ഹൃദയത്തില്‍ കൊരുത്ത അമ്പ് പച്ചകുത്തിയത്. നിയമവിരുദ്ധമായതിനാല്‍ മെഡിക്കല്‍ ബോര്‍ഡ് അയോഗ്യത കല്‍പ്പിച്ചു. ടാറ്റൂ നീക്കിയ ശേഷം വീണ്ടും മെഡിക്കല്‍ ബോര്‍ഡിനെ സമീപിച്ചിട്ടും ഗുണമുണ്ടായില്ല. അവരുടെ നിലപാടിനെതിരെ മഹേന്ദ്ര ഹൈക്കോടതിയെ സമീപിച്ചു.
നിയമപ്രകാരം നിയമനം തുടങ്ങുംമുമ്പ് തന്നെ ടാറ്റൂ നീക്കണമായിരുന്നുവെന്ന് നിരീക്ഷിച്ച കോടതി മെഡിക്കല്‍ ബോരിഡിന്റെ തീരുമാനം ശരിവയ്ക്കുകയായിരുന്നു. ബിഎസ് എഫ് അച്ചടക്കം പ്രധാനമായ സേനയാണെന്നും കോടതി നിരീക്ഷിച്ചു.