കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍ (25), മിസ് കേരള മുന്‍ റണ്ണറപ്പ് അന്‍ജന ഷാജന്‍ (24) എന്നിവരടക്കം മൂന്ന് പേർ വാഹനാപകടത്തിൽ മരിക്കാനിടയായ കേസിൽ നിർണായക വഴിത്തിരിവ്.
നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിനെയും അഞ്ചു ജീവനക്കാരേയും അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട തെളിവുകളിൽ ഒന്നായ ഡിവിആർ നശിപ്പിച്ച കുറ്റം ചുമത്തിയാണ് റോയി വയലാട്ടിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് നമ്പർ 18 ഹോട്ടലിൽ പൊലീസ് വീണ്ടും പരിശോധന നടത്തുകയാണ്.
ഹോട്ടലിലെ ദൃശ്യങ്ങളടങ്ങിയ ആദ്യം ലഭിച്ച ഡി.വി.ആർ സൈബർ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കും.
മരണത്തിൽ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ആൻസി കബീറിന്റെ കുടുബം രംഗത്തെത്തി.