ജയ്പൂർ: ഇന്ത്യ-ന്യൂസീലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസീലന്‍ഡിനെ അഞ്ചുവിക്കറ്റിന് തകർത്ത് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് നേടിയത്.
വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 2 പന്തും 5 വിക്കറ്റുകളും ശേഷിക്കെ ലക്ഷ്യം മറികടന്നു. 40 പന്തിൽ 62 റൺസ് നേടിയ സൂര്യകുമാർ യാദവ് 36 പന്തിൽ 48 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നിവരുടെ തകർപ്പൻ ഇന്നിങ്‌സുകളാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.
ബൗളിങ്ങിൽ കിവീസിനായി ട്രെന്റ് ബോൾട്ട് 2 വിക്കറ്റുകൾ നേടി. ടിം സൗത്തീ, ഡാർലി മിച്ചൽ, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് നേടിയത്.
70 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെയും 63 റണ്‍സ് നേടിയ മാര്‍ക്ക് ചാപ്മാന്റെയും പ്രകടനത്തിന്റെ ബലത്തിലാണ് കിവീസ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ചാപ്മാന്റെ ആദ്യ അന്താരാഷ്ട്ര ട്വന്റി 20 അര്‍ധസെഞ്ചുറിയാണിത്.
19-ാം ഓവറില്‍ 12 റണ്‍സെടുത്ത സീഫേര്‍ട്ടിനെ സൂര്യകുമാറിന്റെ കൈയ്യിലെത്തിച്ച് ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി.
ഇന്ത്യക്കെതിരെ ന്യൂസീലന്‍ഡിനെ നയിക്കുന്നത് ടിം സൗത്തിയാണ്.
ബൗളിങ്ങിൽ ഇന്ത്യക്കായി പേസർ ഭുവനേശ്വർ കുമാറും, സ്പിന്നർ രവിചന്ദ്രൻ അശ്വിനും 2 വിക്കറ്റ് വീതം നേടി.
ദീപക് ചഹാർ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.