ദുബായ്: 024 മുതല്‍ 2031 വരെ നടക്കുന്ന ലോക ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പുകളുടെ വേദികൾ പ്രഖ്യാപിച്ച് ഐസിസി. ഇതിൽ ഐസിസിയുടെ പ്രധാന പ്രഖ്യാപനം പാകിസ്താന്‍ ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് വേദിയാകുന്നു എന്നതാണ്.
എട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ വേദികളാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. 2025 ലെ ചാമ്പ്യന്‍സ് ട്രോഫിയാണ് പാകിസ്താനില്‍ വെച്ച് നടത്തുക. മൂന്നെണ്ണം ഇന്ത്യയില്‍ വെച്ചാണ് നടക്കുന്നത്.
2026 ലെ ട്വന്റി 20 ലോകകപ്പിന് ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കും. 2029 ലെ ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ഇന്ത്യ വേദിയാകും. 2031 ല്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യയും ബംഗ്ലാദേശും ആതിഥേയത്വം വഹിക്കും.
2024 ല്‍ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പ് അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് നടക്കുക.
ദീര്‍ഘ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പാകിസ്താന്‍ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിന് വേദിയാകുമ്പോൾ ചിരവൈരികളായ ഇന്ത്യ പങ്കെടുക്കുമോ അതോ മുഖം തിരിക്കുമോയെന്ന് കണ്ടറിയണം.