Tuesday, November 5, 2024
HomeFilm houseചരിത്രം തൊട്ട് ദുൽഖർ; 'കുറുപ്പ്' 5 ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ

ചരിത്രം തൊട്ട് ദുൽഖർ; ‘കുറുപ്പ്’ 5 ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ

ഒരിടവേളയ്ക്ക് ശേഷം തിയേറ്ററുകളെ സജീവമാക്കി വിജയകരമായി പ്രദർശനം തുടരുകയാണ് ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’. ദുൽഖർ സൽമാൻ നായകനായി എത്തിയ ‘കുറുപ്പ്’ റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങൾ കൊണ്ടാണ് ചിത്രം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. ‘കുറുപ്പി’നെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദിയുണ്ടെന്നും ഇത് കൂട്ടായ്മയുടെ വിജയമാണെന്നും ദുൽഖർ സൽമാൻ കുറിച്ചു.

ലോകമാകെ 1500 സ്ക്രീനുകളിലായിരുന്നു റിലീസ്. കേരളത്തിൽ മാത്രം ആദ്യദിനം രണ്ടായിരത്തി അറുനൂറിലധികം ഷോ നടന്നു. ഏഴും എട്ടും ഷോകൾ നടന്ന തിയറ്ററുകളുണ്ട്. ചെന്നൈ സിറ്റിയിൽ നിന്നും മാത്രം ആദ്യദിനം പത്ത് ലക്ഷം രൂപയാണ് ചിത്രം കലക്ട് ചെയ്തത്.

മലയാള സിനിമയുടെ പ്രതാപകാലത്തിലേക്ക് തിരികെ പോകുവാൻ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമെത്തിയ ‘കുറുപ്പി’നു കഴിഞ്ഞു. മലയാളത്തിൽ എന്നത് പോലെ തന്നെ തമിഴിലും തെലുങ്കിലും റെക്കോർഡ് ഓപ്പണിങ്ങാണ് കുറുപ്പിന് ലഭിച്ചിരിക്കുന്നത്. തമിഴിൽ ദീപാവലി റിലീസായെത്തിയ ചിത്രങ്ങൾ പ്രതീക്ഷിച്ച വിജയം നേടാത്തത് കുറുപ്പിലേക്ക് പ്രേക്ഷകരെ കൂടുതൽ അടുപ്പിച്ചു.

- Advertisment -

Most Popular