Tuesday, December 3, 2024
HomeINFOHOUSEമുല്ലപ്പെരിയാര്‍ വെള്ളിയാഴ്‌ച രാവിലെ തുറക്കും; മുന്നൊരുക്കങ്ങള്‍ പൂർത്തിയായി, സംസ്ഥാനം സജ്ജം: മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാര്‍ വെള്ളിയാഴ്‌ച രാവിലെ തുറക്കും; മുന്നൊരുക്കങ്ങള്‍ പൂർത്തിയായി, സംസ്ഥാനം സജ്ജം: മന്ത്രി റോഷി അഗസ്റ്റിൻ

തൊടുപുഴ > ജലനിരപ്പ് താഴ്‌ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് വെള്ളിയാഴ്‌ച രാവിലെ ഏഴിന് തുറക്കും. ഇക്കാര്യം ഔദ്യോഗികമായി തമിഴ്‌നാട് അറിയിച്ചതായി ജലവിഭവവകുപ്പ്‌ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

ഡാം തുറക്കുന്നതിന് മുമ്പായുള്ള മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്‌. സംസ്ഥാനം സജ്ജമാണ്‌. നിലവില്‍ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 3800 ഘനയടിയാണ് ഇപ്പോള്‍ ഒഴുകിയെത്തുന്ന ജലം. 2300 ഘനയടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുതായും മന്ത്രി ഫേസ്‌ബുക്ക്‌ പോസ്റ്റിൽ പറഞ്ഞു.

- Advertisment -

Most Popular