Tuesday, April 16, 2024
HomeFilm houseഭക്തിയും വിശ്വാസവും പിന്നെ ലേശം കുടുംബകാര്യവും; ശ്വേതാമേനോന്റെ മാതംഗി വരുന്നു

ഭക്തിയും വിശ്വാസവും പിന്നെ ലേശം കുടുംബകാര്യവും; ശ്വേതാമേനോന്റെ മാതംഗി വരുന്നു

വൈറ്റല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെ കെ നായര്‍ നിര്‍മിച്ച് ഋഷിപ്രസാദ് തിരക്കഥയൊരുക്കി സംവിധാനം നിര്‍വ്വഹിക്കുന്ന ‘മാതംഗി’യില്‍ ശ്വേതാമേനോന്‍ നായികയാകുന്നു. ഭക്തിയും വിശ്വാസവും വ്യക്തിയിലും കുടുംബജീവിതത്തിലും സമൂഹത്തിലും വരുത്തു മാറ്റങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

ശ്വേതാമേനോനു പുറമെ വിഹാന്‍, റിയാസ് ഖാന്‍, കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല, ഗീതാവിജയന്‍, സുനിത ധന്‍രാജ്, രശ്മി ബോബന്‍, പ്രിയങ്ക, കെ പി സുരേഷ്‌കുമാര്‍, ഗീതാ മാടായിപ്പാറ, മുരളി വായാട്ട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഛായാഗ്രഹണം – ഉത്പല്‍ വി നായനാര്‍,  ഗാനരചന — ഋഷി പ്രസാദ്, സംഗീതം — സോമസുന്ദരം, ആലാപനം – കെ.എസ്. ചിത്ര, സുജാത മോഹന്‍

- Advertisment -

Most Popular