Thursday, November 30, 2023
HomeTV houseഭൂതല സംപ്രേഷണത്തിന്‌ ഇനി ‘സ്ഥിരം തടസ്സം’ ; കോഴിക്കോട്‌ നിലയത്തിൽനിന്നുള്ള സംപ്രേഷണം 31ന്‌ നിർത്തും

ഭൂതല സംപ്രേഷണത്തിന്‌ ഇനി ‘സ്ഥിരം തടസ്സം’ ; കോഴിക്കോട്‌ നിലയത്തിൽനിന്നുള്ള സംപ്രേഷണം 31ന്‌ നിർത്തും

കോഴിക്കോട്‌
കേബിളും സാറ്റലൈറ്റും  ഓൺലൈനും വിപണി കൈയടക്കി  കാഴ്‌ചക്കാരും കുറഞ്ഞതോടെ  ഭൂതല സംപ്രേഷണം ദൂരദർശൻ അവസാനിപ്പിക്കുന്നു. കോഴിക്കോട്‌ നിലയത്തിൽനിന്നുള്ള സംപ്രേഷണം 31ന്‌ നിർത്തും. മാർച്ചോടെ രാജ്യത്തെങ്ങുമുള്ള ഭൂതല സംപ്രേഷണം അവസാനിപ്പിക്കുന്നതിന്‌ മുന്നോടിയായാണിത്‌.

ദൂരദർശന്റെ മലയാളം പരിപാടികളും ഇതര ഭാഷാ പരിപാടികളും സൗജന്യമായി പ്രേക്ഷകരിലെത്തിയിരുന്നത്‌ ഇതുവഴിയായിരുന്നു. ഡിജിറ്റലിലേക്ക്‌ ചേക്കേറുന്നതിന്റെ ഭാഗമായാണ്‌ പുതിയ നടപടി. രാജ്യത്തെ 412 റിലേ കേന്ദ്രങ്ങൾ അടച്ചുപൂട്ടാനുള്ള നീക്കത്തിന്റെ ആദ്യഘട്ടമാണിത്‌. കോഴിക്കോടുൾപ്പെടെ സംസ്ഥാനത്തെ 11 കേന്ദ്രങ്ങളും ഇതിലുൾപ്പെടും.  ലക്ഷദ്വീപ്‌, അട്ടപ്പാടി, വയനാട്‌, കോഴിക്കോട്‌ എന്നിവിടങ്ങളിലേക്കുള്ള റിലേയായിരുന്നു കോഴിക്കോട്ടുനിന്നുണ്ടായിരുന്നത്‌.

- Advertisment -

Most Popular