Wednesday, September 11, 2024
Homeപ്രിയതമയ്ക്ക് പിറന്നാള്‍സമ്മാനം; എട്ട് കോടിയുടെ റോള്‍സ് റോയിസ് റെയ്ത്ത് സമ്മാനിച്ച് അംജദ് സിത്താര
Array

പ്രിയതമയ്ക്ക് പിറന്നാള്‍സമ്മാനം; എട്ട് കോടിയുടെ റോള്‍സ് റോയിസ് റെയ്ത്ത് സമ്മാനിച്ച് അംജദ് സിത്താര

പ്രവാസി വ്യവസായിയും ബി.സി.സി. കോണ്‍ട്രാക്ടിങ്ങ് സ്ഥാപനത്തിന്റെ മേധാവിയുമായ അംജദ് സിതാര പ്രിയതമയ്ക്ക് നല്‍കിയ പിറന്നാള്‍ സമ്മാനം ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഒക്ടോബര്‍ രണ്ടിനായിരുന്നു ഭാര്യയുടെ പിറന്നാള്‍. റോള്‍സ് റോയിസ് റെയ്ത്ത് ബ്ലാക്ക് ബാഡ്ജ് എന്ന വാഹനമാണ് അംജദ് തന്റെ ഭാര്യയും ബി.സി.സിയുടെ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറുമായ മര്‍ജാന അംജദിന് പിറന്നാള്‍ സമ്മാനമായി നല്‍കിയത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവര്‍ക്കും ഒരു മകളും ജനിച്ചിരുന്നു. അയ്റ മാലിക് അംജദ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ബ്രീട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ റോള്‍സ് റോയിസ് പുറത്തിറക്കിയിട്ടുള്ള ലോകത്തിലെ തന്നെ ആഡംബര വാഹനങ്ങളിലെ അതികായനാണ് റോള്‍സ് റോയിസ് റെയ്ത്ത് ബ്ലാക്ക് ബാഡ്ജ്. 5285 എം.എം. നീളവും 1947 എം.എം. വീതിയുമാണ് ഇതിനുള്ളത്. എട്ട് കോടി രൂപവരുന്ന ഈ വാഹനത്തിന് ഏകദേശം 29 ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുകയായി മാത്രം അടച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് ഡോര്‍ മോഡലായ ഈ ആഡംബര വാഹനത്തില്‍ നാല് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. ഈ വാഹനത്തിന് കരുത്തേകുന്നത് 6592 സി.സി. ശേഷിയുള്ള വി12 ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ്. ഇത് 591 ബി.എച്ച്.പി. പവറും 900 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കേവലം 4.6 സെക്കന്റ് മതി. ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്.

- Advertisment -

Most Popular