Saturday, July 27, 2024
HomeTV houseഎന്റെ മകന് ഞാന്‍ അബ്ബയാണ്, വീട്ടില്‍ ആണുങ്ങള്‍ ചെയ്യുന്ന ജോലിയെല്ലാം ഞാനാണ് ചെയ്യുക; കുടുംബത്തിന്റെ സംരക്ഷകയായി...

എന്റെ മകന് ഞാന്‍ അബ്ബയാണ്, വീട്ടില്‍ ആണുങ്ങള്‍ ചെയ്യുന്ന ജോലിയെല്ലാം ഞാനാണ് ചെയ്യുക; കുടുംബത്തിന്റെ സംരക്ഷകയായി അതിജീവനത്തിന് അലഞ്ഞ കാലത്തെയോര്‍ത്ത് പൊട്ടിക്കരഞ്ഞ് ലക്ഷ്മി ജയന്‍; ചിരിപ്പിക്കാന്‍ പെടാപ്പാട് പെട്ട് കിടിലംഫിറോസും ഭാഗ്യലക്ഷ്മിയും നോബിയും; ബിഗ് ബോസിലെ ഒരു കണ്ണീര്‍ കഥ

‘ ജീവിതം നമ്മള്‍ വിചാരിക്കുന്നതുപോലെയല്ല മുന്നോട്ട് പോകുക. എന്റെ ജീവിതം തന്നെ എന്തൊക്കെ രീതിയില്‍ മാറിമറിഞ്ഞു. ഞാന്‍ 22 വയസ്സുവരെ ഒറ്റയ്‌ക്കൊരിടത്തും പോകുമായിരുന്നില്ല. വീടിന്റെ തൊട്ടടുത്തുള്ള കടയില്‍ പോലും പോയിട്ടില്ല. വീടിന്റെ മതില്‍ക്കെട്ടിന് പുറത്തിറങ്ങുമ്പോള്‍ അമ്മകൂടെവരും. എന്നാല്‍ ഇന്ന് ഞാന്‍ ലോകത്തെല്ലാ രാജ്യത്തും ഒറ്റയ്ക്ക് പോകും. എന്തിന് എല്ലാവരെയും വിട്ട് ഇത്രയും ദിവസം ആരെയും കാണാതെ ഈ വീട്ടില്‍ വന്നിരിക്കുകയല്ലേ’

ലക്ഷ്മി ജയന്റെ വാക്കുകള്‍ കേട്ട് ഭാഗ്യലക്ഷ്മിയും കിടിലംഫിറോസും നോബിയും തുടങ്ങി കൂട്ടുകാരെല്ലാം കാതോര്‍ത്തിരിക്കുകയായിരുന്നു.

ഇന്നലെ ബിഗ് ബോസ് സീസണ്‍ത്രിയില്‍ ലക്ഷ്മിജയന്‍ ജീവിതം പറയുന്നത് കേട്ട് കൂട്ടുകാര്‍ ആകാംക്ഷയോടെ കാതുകൂര്‍പ്പിച്ചിരുന്നു.
‘ നമ്മള്‍ എല്ലാ ഘട്ടത്തിലും ജീവിതത്തെ ആത്മധൈര്യത്തോടെ തന്നെ നേരിടണം ലക്ഷ്മീ’
ഭാഗ്യലക്ഷ്മി ലക്ഷ്മിക്ക് ധൈര്യം പകര്‍ന്നു.

”ചേച്ചീ, എന്റെ അമ്മ പറയും. എന്റെ മോള് ഒരു പെണ്ണാണ്. പക്ഷേ ഈ വീട്ടില്‍ പെണ്ണുങ്ങള്‍ ചെയ്യുന്ന ഒരുകാര്യവും അവള്‍ക്ക് ചെയ്യാനറിയില്ല. എന്നാല്‍ ആണ് ചെയ്യേണ്ടതെല്ലാം അവള്‍ ചെയ്യും. ഒരു പുരുഷന്റെ റോള്‍ കൃത്യമായി തന്നെ അവള്‍ നിര്‍വ്വഹിക്കും. ”
” അതിപ്പോ കണ്ടാതന്നെ അറിഞ്ഞൂടെ’ നോബിയുടെ അനവസരത്തിലുള്ള കമന്റ്
അതിന് ഒരുചിരിയോടെ ലക്ഷ്മിയുടെ മറുപടി

” അങ്ങനെയല്ല. ഞാന്‍ പറഞ്ഞല്ലോ. 22ാം വയസ്സുവരെ എനിക്കൊരുകാര്യവും ചെയ്യാനറിഞ്ഞൂട ഒറ്റയ്ക്ക ഒരുകാര്യവും ചെയ്യേണ്ടസാഹചര്യം ഉണ്ടായിട്ടില്ല. എന്നാല്‍ ഇതിനിടയില്‍ ജീവിതത്തിന്റെ പ്രധാനകാലമാണ് കടന്നുപോയത്. പഠനം, വിവാഹം, ഒരുകുട്ടിയുടെ ജനനം. അങ്ങനെ ഞാന്‍ അമ്മയായി. പക്ഷേ അപ്പോഴും എനിക്കൊന്നുമറിഞ്ഞുകൂടായിരുന്നു. എന്നാല്‍ 22ാം വയസ്സില്‍ ഞാന്‍ ഒറ്റയ്ക്കായി. എന്റെ മകനെ ഒറ്റയ്ക്ക് വളര്‍ത്തണം. അമ്മയും ഞാനും മകനും മാത്രം വീട്ടില്‍. ആ ഘട്ടത്തിലാണ് ജീവിതം ഈ പറഞ്ഞതുപോലെ മാറിമറിഞ്ഞത്. മകനുള്‍പ്പെടെ വീ്ട്ടില്‍ ഒരാണിന്റെ സഹായമില്ലാത്തതുകൊണ്ട് ഞാന്‍ എല്ലാം ചെയ്തുതുടങ്ങി. മകന് ഒരച്ഛന്റെ വാല്‍സല്യമുള്‍പ്പെടെ കൊടുത്തു. തൊട്ടടുത്ത കടയില്‍ പോലും ഒറ്റയ്ക്ക് പോകാത്ത ഞാന്‍ എത്രദൂരം പോയും വീട്ടിലെ കാര്യത്തിന് കഷ്ടപ്പെട്ടു. പിന്നെ ഷോകളായി, ആസ്‌ത്രേലിയയില്‍ വരെ പോയി. എല്ലാം ഒറ്റയ്ക്ക് മകനെ. പിരിഞ്ഞുനില്‍ക്കുമ്പോഴും ഇത് അവന് വേണ്ടികൂടിയാണ് എന്ന ബോധ്യം എന്നെ ധൈര്യപ്പെടുത്തി. ”
”മകനെയപ്പോ വീട്ടിലാക്കുമോ”
” അതെ മോനെ ആ സമയത്ത് അമ്മ നോക്കും. പിന്നെ ചേച്ചി മകന് ഒരു പ്രത്യേകതയുണ്ട്. അവന്‍ ഞാന്‍ അകന്ന് ദൂരെ പോയാലും ആവിഷമം ഉള്ളിലൊതുക്കിയാണ് എന്നോട് സംസാരിക്കുക. ഞാനിപ്പോള്‍ കരഞ്ഞുപോയാല്‍ പോലും അതവനറിയാം. കരഞ്ഞുകഴിയുമ്പോള്‍ അമ്മ നേരെയാകും. എന്ന്. ”
പിന്നെ ലക്ഷ്മിയുടെ വാക്കുകള്‍ മുറിഞ്ഞു. അമ്മയുടെ കാര്യത്തിലേക്ക് കടന്നതോടെ കണ്ണില്‍ നിന്നു തുള്ളിയായി വന്ന കണ്ണീര്‍ കടലായി. പിന്നെ പൊട്ടിക്കരച്ചിലായി.

അതിനിടെ കിടിലംഫിറോസ് വന്ന് കരച്ചില്‍ ശാന്തമാക്കാന്‍ സംസാരം തുടങ്ങി.

” നമ്മളെല്ലാം ശക്തരായി തന്നെ നേരിടണം. കരച്ചിലൊക്കെ പോയി പണിനോക്കട്ടെ. എന്ന് പറഞ്ഞ് കരച്ചിലടക്കാന്‍ മറ്റുകാര്യങ്ങളും തമാശകളുമായി കൂട്ടുകാര്‍ ഒത്തുകൂടി. ഡിംബിള്‍ പാല്‍ ഇടയ്ക്ക് വന്ന് ആശ്വസിപ്പിച്ചു.
” ഞാനൊന്ന് കരഞ്ഞുകഴിയുമ്പോള്‍ നേരെയായിക്കോളും. ഉള്ളിലുള്ള ആ സങ്കടമങ്ങ് പെയ്ത് തീരാനാണ് കരയുന്നത്. ഒന്നു സ്വസ്ഥമായി കരയാന്‍ സമ്മതിക്ക് എന്ന് പറഞ്ഞ് ലക്ഷ്മി ചിരിച്ചു.


” നിങ്ങക്കറിയുമോ എന്റെ മകന്‍ എന്നെ അബ്ബ എന്നാണ് വിളിക്കാറ്. അമ്മ എന്ന പറഞ്ഞുകൊടുക്കുമ്പോള്‍ അത് നാവിന് വഴങ്ങാത്തോണ്ട് വിളിക്കുന്നതെന്നാണ് ഞാനും അമ്മയും പറയാറുള്ളത്. എന്നാല്‍ ഒരിക്കല്‍ ഞാന്‍ ഗള്‍ഫിലൊരു പരിപാടിക്ക് പോയപ്പോള്‍ അവിടത്തെ ഒരറബിയുടെ സംസാരത്തില്‍ നിന്നാണ് അബ്ബ എന്നാല്‍ അറബിയില്‍ അച്ഛന്‍ എന്ന അര്‍ത്ഥമാണെന്ന് മനസ്സിലായത്. അച്ഛന്റെ റോള്‍ കൂടി നിര്‍വ്വഹിക്കുന്നതുകൊണ്ട് മകന്‍ എന്നെ അങ്ങനെ വിളിക്കുന്നതാകും. അതുകൊണ്ടാണ് ഞാന്‍ നേരത്തെ പറഞ്ഞത്, അമ്മപറയാറുണ്ട്, ആ്ണ്‌ചെയ്യുന്ന കാര്യങ്ങളാണ് ഞാന്‍ കൂടുതല്‍ ചെയ്യുക എന്ന. ”
ലക്ഷ്മ ജയന്റെ വാക്കുകള്‍ക്കിടയിലൂടെ ഊര്‍ജ്ജം പകര്‍ന്ന് പോസിറ്റീവാക്കാന്‍ കിടിലംഫിറോസും കൂട്ടുകാരും കൂടെക്കൂടി. ഒടുവില്‍ ലക്ഷ്മിയുടെ കരച്ചിലിനെ പുഞ്ചരിയാക്കിമാറ്റി സഹതാരങ്ങള്‍. മുക്കാബ് ലാ മുക്കാ് ലാ എന്ന എആര്‍ റഹ്മാന്‍ ഗാനം ആണ്‍ശബ്ദത്തില്‍ പാടി പ്രേക്ഷകരെയും കൈയിലെടുത്തു ഒടുവില്‍.

ജീവിത്തിന്റെ പ്രതിസന്ധിഘട്ടത്തിലും തളരാതെ നിന്ന് ഗായികയെന്ന നിലയില്‍ പേരെടുത്ത ലക്ഷ്മിയുടെ പ്രവര്‍ത്തന മേഖല സംഗീതമാകെ പരന്നുകിടക്കുന്നു. വയലിനിസ്റ്റ്,റിയാലിറ്റി ഷോ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ പ്രശസ്തയാണ്. പ്രശസ്ത സംഗീത റിയാലിറ്റി ഷോയായ ഇന്ത്യന്‍ ഐഡളിലൂടെ ശ്രദ്ധേയായി ലക്ഷ്മി. ഇന്ത്യന്‍ ഐഡളിന്റെ 2018ല്‍ നടന്ന പത്താംസീസണിലായിരുന്നു ലക്ഷ്മി മല്‍സരിച്ചത്.

പാടിയ പല വേദികളിലും വയലിനും വായിച്ചു. വയലിനൊപ്പം ഗിറ്റാറും മൃദംഗവും കൈകാര്യം ചെയ്യും ലക്ഷ്മി. എന്നാല്‍ ഗായിക എന്ന നിലയില്‍ അത്യപൂര്‍വ്വമായ ഒരു പ്രതിഭ ലക്ഷ്മിയുടെ ഉള്ളിലുണ്ട്. ഒരേ ഗാനം ആണ്‍പെണ്‍ ശബ്ദങ്ങളില്‍ ആലപിക്കാനുള്ള ലക്ഷ്മിയുടെ കഴിവ് ഏറെ പ്രശംസ നേടിയിട്ടുണ്ട്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, അഭിനേതാവ് എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടിട്ടണ്ട്. ഏഷ്യാനെറ്റിന്റെ ബെസ്റ്റ് എഫ്എം 95ല്‍ അവതാരക ആയിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ ലക്ഷ്മി തിരുവനന്തപുരം റീജ്യണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷനില്‍ നിന്ന് എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയറിംഗ് പഠിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ ഭാരതീയാല്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്നു.

newsathouse.com

- Advertisment -

Most Popular