Tuesday, November 5, 2024
HomeFilm houseകടാപ്പുറം ഭാഷ കോമഡിയാകുമോ എന്ന് മമ്മൂട്ടി തന്നെ ചോദിച്ചു; അമരം പുറത്തിറങ്ങും മുമ്പ് എല്ലാംതകര്‍ന്നവനേപ്പോലെയായി ഞാന്‍;...

കടാപ്പുറം ഭാഷ കോമഡിയാകുമോ എന്ന് മമ്മൂട്ടി തന്നെ ചോദിച്ചു; അമരം പുറത്തിറങ്ങും മുമ്പ് എല്ലാംതകര്‍ന്നവനേപ്പോലെയായി ഞാന്‍; മാക് അലിയുടെ അമരവിചാരം

അമരം എന്ന സിനിമ മാക് അലി എന്ന മഞ്ഞളാംകുഴി അലിയുടെ സിനിമാജീവിതം തിരിച്ചുകൊടുത്ത പടമായിരുന്നു. ഇപ്പോള്‍രാഷ്ട്രീയത്തില്‍ വിവാദനായകനായി തുടരുമ്പോള്‍ അമരം തന്നെ അതിജീവനശക്തിയാണ് എല്ലാത്തിനും തുണയായത് എന്ന് അലി വിശ്വസിക്കുന്നു. അഞ്ചാംമന്ത്രിവിവാദകാലത്തടക്കം അമരത്തിലെ അച്ചൂട്ടി തനിക്ക് തുണയായി എന്ന് അദ്ദേഹം പറയുന്നു. അമരത്തിന്റെ മുപ്പതാംവാര്‍ഷികത്തില്‍ അലിയുടെ ആ അനുഭവക്കുറിപ്പ്

മ​മ്മൂ​ട്ടി നാ​യ​ക​നാ​യ അ​മ​രം റി​ലീ​സ് ആ​വു​ന്ന​തു വ​രെ ക​ലി​ക​യ​റി​യ ക​ട​ല്‍​പോ​ലെ​ത്ത​ന്നെ പ്ര​ക്ഷു​ബ്ദ​മാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ​യെ​ല്ലാം ഉ​ള്ള​കം. വ്യ​ക്തി​പ​ര​മാ​യി എ​നി​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​കൂ​ടി​യാ​യി​രു​ന്നു ആ ​സി​നി​മ.

അ​തി​ന് തൊ​ട്ടു​മു​മ്പ് മാ​ക് പ്രൊ​ഡ​ക്ഷ​ന്‍​സ് നി​ര്‍​മി​ച്ച ധ്വ​നി കു​ഴ​പ്പ​മി​ല്ലാ​തെ ഓ​ടി​യെ​ങ്കി​ലും പു​റ​പ്പാ​ട്, ജാ​ത​കം തു​ട​ങ്ങി​യ സി​നി​മ​ക​ള്‍​ക്കു മോ​ശം ക​ല​ക്ഷ​നാ​ണ് ല​ഭി​ച്ച​ത്.

ആ​ളു​ക​ളെ​ല്ലാം പ​രാ​ജ​യ​പ്പെ​ടു​ന്ന സി​നി​മാ​ക്കാ​ര​നെ​ന്ന നി​ല​യി​ല്‍ നോ​ക്കി​ക്കാ​ണു​ന്നു​വെ​ന്ന് തോ​ന്നി​ത്തു​ട​ങ്ങി​യ കാ​ലം. സി​നി​മാ ജീ​വി​ത​ത്തി​ല്‍ നി​രാ​ശ​യു​ടെ നി​ഴ​ലാ​ട്ടം ക​ണ്ട നാ​ളു​ക​ൾ. അ​പ്പോ​ഴാ​ണ് അ​മ​ര​ത്തി​ല്‍ എ​ത്തു​ന്ന​ത്.

ഭ​ര​തേ​ട്ട​നാ​യി​രു​ന്നു സം​വി​ധാ​നം. ലോ​ഹി​ത​ദാ​സി​ന്‍റെ തി​ര​ക്ക​ഥ. ക​ഥ കേ​ട്ടു​ക​ഴി​ഞ്ഞ​പ്പോ​ള്‍ ക​ട​പ്പു​റം ഭാ​ഷ​യി​ല്‍​ത​ന്നെ ചി​ത്രീ​ക​രി​ക്ക​ണ​മെ​ന്ന് മ​മ്മൂ​ട്ടി​യാ​ണ് നി​ര്‍​ബ​ന്ധി​ച്ച​ത്. വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ, അ​തി​ലേ​റെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പ​ടം പൂ​ര്‍​ത്തി​യാ​യി. ചെ​ന്നൈ​യി​ല്‍ ഡ​ബ്ബി​ംഗ് ക​ഴി​ഞ്ഞു.

ആ​ദ്യ കോ​പ്പി പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ സി​നി​മാ രം​ഗ​ത്തും പു​റ​ത്തു​മു​ള്ള കു​റ​ച്ചു സു​ഹൃ​ത്തു​ക്ക​ളെ സി​നി​മ കാ​ണി​ച്ചു. സം​സാ​ര​ത്തി​ലെ സ്ലാം​ഗ് പ്ര​ശ്‌​ന​മാ​വും എ​ന്നു സി​നി​മ​യി​ലെ അ​ന്ന​ത്തെ ‘പ്ര​മു​ഖ’​രി​ല്‍ ചി​ല​രെ​ല്ലാം എ​ന്നെ സ്വ​കാ​ര്യ​മാ​യി വി​ളി​ച്ച് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​ച്ഛ​ന്‍ വേ​ഷ​ത്തി​ലു​ള്ള, മു​ടി​ന​ര​ച്ച മ​മ്മൂ​ട്ടി, പ​ത്രാ​സി​ല്ലാ​ത്ത വേ​ഷം, ഈ ​ഭാ​ഷ​യും കൂ​ടി​യാ​യാ​ല്‍ ബു​ദ്ധി​മു​ട്ടാ​വു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രാ​യ പ​ല​രും അ​ന്ന് ഉ​പ​ദേ​ശി​ച്ച​ത്. നാ​ട്ടി​ന്‍​പു​റ​ത്തു​ള്ള​വ​ര്‍ ഇ​ത് അം​ഗീ​ക​രി​ക്കാ​നി​ട​യി​ല്ലെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ അ​ഭി​പ്രാ​യം.

എ​ല്ലാ പ്ര​തീ​ക്ഷ​ക​ളെ​യും നി​ഷ്പ്ര​ഭ​മാ​ക്കു​ന്ന അ​ഭി​പ്രാ​യ​ങ്ങ​ള്‍ സു​ഹൃ​ത്തു​ക്ക​ളി​ല്‍​നി​ന്ന് കേ​ട്ട​തോ​ടെ ആ​കെ ത​ക​ര്‍​ന്നു. ധ​ന​ന​ഷ്ട​വും മാ​ന​ഹാ​നി​യും വ​രു​ത്തി​യ മു​ന്‍​സി​നി​മക​ളു​ടെ ഓ​ര്‍​മ​ക​ളും വേ​ട്ട​യാ​ടാ​ന്‍ തു​ട​ങ്ങി. ഒ​ടു​വി​ല്‍ ര​ണ്ടും​ക​ല്‍​പ്പി​ച്ച് ഫി​ലിം​പെ​ട്ടി​ക​ള്‍ തി​യ​റ്റ​റു​ക​ളി​ലേ​ക്ക് അ​യ​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള പെ​ട്ടി യ​ഥാ​സ​മ​യം അ​യ​യ്ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. അ​തു​കൊ​ണ്ട് ആ ​പെ​ട്ടി​യു​മാ​യി ഞാ​ന്‍​ത​ന്നെ നേ​രി​ട്ട് പോ​യി.

അ​ന്ന് വി​മാ​ന​ത്തി​ല്‍ മ​മ്മൂ​ട്ടി​യു​മു​ണ്ടാ​യി​രു​ന്നു. യാ​ത്ര​യ്ക്കി​ടെ, ഈ ​സ്ലാം​ഗ് പ്ര​ശ്‌​ന​മാ​വു​മോ എ​ന്ന് മ​മ്മൂ​ട്ടി കൂ​ടി ചോ​ദി​ച്ച​തോ​ടെ അ​വ​സാ​ന പ്ര​തീ​ക്ഷ​യും അ​റ്റ​പോ​ലെ​യാ​യി. മ​മ്മൂ​ട്ടി​ക്കും അ​പ്പോ​ള്‍ അ​ത്ര ന​ല്ല സ​മ​യ​മാ​യി​രു​ന്നി​ല്ല.

നാ​ണ​ക്കേ​ടി​ന്‍റെ മ​റ്റൊ​രു സി​നി​മ​കൂ​ടി​യാ​വു​മോ എ​ന്ന ശ​ങ്ക അ​ടി​മു​ടി അ​ല​ട്ടി. രാ​വി​ലെ തി​യ​റ്റ​റി​ല്‍ എ​ത്തി. വ​ലി​യ ത​ള്ള​ലൊ​ന്നു​മി​ല്ലാ​തെ തി​യ​റ്റ​ര്‍ മെ​ല്ലെ നി​റ​ഞ്ഞു. പ​ത്തു മ​ണി​യു​ടെ ഷോ ​ആ​യി​രു​ന്ന​തു​കൊ​ണ്ട് ചെ​റു​പ്പ​ക്കാ​രാ​യി​രു​ന്നു കൂ​ടു​ത​ൽ.

ഷോ ​തു​ട​ങ്ങി അ​ല്‍​പ്പം ക​ഴി​ഞ്ഞാ​ണ് ഡ​യ​ലോ​ഗ്. ക​ട​ലോ​ര​ത്തെ ചെ​റ്റ​ക്കു​ടി​ലി​ല്‍ മ​മ്മൂ​ട്ടി​യു​ടെ ക​ഥാ​പാ​ത്രം ചോ​റു​ണ്ണു​ന്ന​താ​ണ് രം​ഗം. വ​ലി​യ ഉ​രു​ള​യാ​ക്കി മു​ത്തെ… അ​ച്ഛ​ന് ഇ​ച്ചി​രി കൂ​ട്ടാ​ന്‍റെ ചാ​റി​ങ്ങെ​ടു​ത്തെ… എ​ന്ന് ക​ട​പ്പു​റ​ത്തി​ന്‍റെ ശൈ​ലി​യി​ല്‍ ആ​ദ്യ ഡ​യ​ലോ​ഗ്.

നെ​ഞ്ച് പ​ട​പ​ടാ​ന്നു പി​ട​യ്ക്കു​ന്ന നേ​രം. ക​ട​പ്പു​റ​ത്തി​ന്‍റെ തി​ര​യി​ള​ക്ക​മു​ള്ള ഭാ​ഷ നാ​ട്ടു​കാ​ര്‍ സ്വീ​ക​രി​ക്കു​മോ എ​ന്ന ചി​ന്ത​യ്ക്ക് തീ ​പി​ടി​ച്ച നേ​ര​ത്ത് അ​പ്ര​തീ​ക്ഷി​ത​മാ​യി ആ ​മ​ഹാ​ദ്ഭു​തം സം​ഭ​വി​ച്ചു. ഡ​യ​ലോ​ഗ് ക​ഴി​ഞ്ഞ​യു​ട​നെ തി​യ​റ്റ​ര്‍ ഹ​ര്‍​ഷാ​ര​വ​ങ്ങ​ള്‍​കൊ​ണ്ട് നി​റ​ഞ്ഞു. പൂ​മാ​ല​ക​ള്‍ തി​യ​റ്റ​റി​ലൂ​ടെ പ​റ​ന്നു.

സി​നി​മ വി​ജ​യി​ക്കാ​ന്‍ പോ​കു​ന്നു​വെ​ന്ന് തി​രി​ച്ച​റി​ഞ്ഞ സെ​ക്ക​ന്‍റു​ക​ള്‍. തി​യറ്റ​റി​ലെ ആ​വേ​ശം എ​ന്നി​ലേ​ക്കും ഇ​ര​ച്ചു​ക​യ​റി. സെ​ക്ക​ന്‍റ് ക്ലാ​സ് സീ​റ്റു​ക​ള്‍​ക്ക് പി​റ​കി​ല്‍ പൊ​ലീ​സു​കാ​ര്‍​ക്കി​ട​യി​ല്‍ നി​ന്നു​കൊ​ണ്ടാ​യി​രു​ന്നു ഞാ​ന്‍ സി​നി​മ ക​ണ്ട​ത്.

ജ​ന​ങ്ങ​ളു​ടെ പ്ര​ക​ട​നം ക​ണ്ട ഞാ​ന്‍ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന അ​പ​രി​ചി​ത​രാ​യ പൊ​ലീ​സു​കാ​രു​ടെ തോ​ളി​ല്‍ കൈ​യി​ട്ട് ഉ​യ​ര​ത്തി​ല്‍ ചാ​ടി. സ​ന്തോ​ഷം കൊ​ണ്ട് തു​ള്ളി​ച്ചാ​ടി​യെ​ന്നു പ​റ​യാം.

പി​ന്നെ ആ ​പൊ​ലി​സു​കാ​രോ​ട് സോ​റി പ​റ​ഞ്ഞു. അ​തേ നി​മി​ഷ​ത്തി​ല്‍ ജ​നം ആ ​സി​നി​മ​യു​ടെ വി​ധി​യെ​ഴു​തി. ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള ഒ​ന്നാ​ന്ത​രം സി​നി​മ.

മ​റ്റു​ഭാ​ഷ​ക​ളി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യ​ണ​മെ​ന്ന് പ​ല​സ​മ​യ​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ക​ട​ലി​ലെ ചി​ത്രീ​ക​ര​ണം, ന​മ്മു​ടെ ക​ട​പ്പു​റ​ത്തെ ആ ​ഭാ​ഷ​യു​ടെ സൗ​ന്ദ​ര്യം എ​ന്നി​വ കൊ​ണ്ടാ​വാം മ​റ്റു​ഭാ​ഷ​ക​ളി​ലേ​ക്ക് അ​ത് മൊ​ഴി​മാ​റ്റ​പ്പെ​ട്ടി​ല്ല. അ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ​ല​രും ഇ​ന്ന് കൂ​ടെ​യി​ല്ല.

മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​ങ്ങ​ള്‍ ന​ല്‍​കി​യാ​ണ് ഓ​രോ​രു​ത്ത​രും വി​ട്ടു​പോ​യ​ത്. ആ ​സി​നി​മ​യ്ക്ക് 30 വ​യ​സ് പൂ​ര്‍​ത്തി​യാ​വു​ന്ന ഈ ​നേ​ര​വും ആ ​സ്‌​നേ​ഹ​ബ​ന്ധ​ങ്ങ​ളെ​ല്ലാം ത​ന്നെ ജീ​വി​ത​ത്തി​ന്‍റെ അ​മ​ര​ത്തു​ണ്ട്-​മ​ഞ്ഞ​ളാം​കു​ഴി അ​ലി കു​റി​ച്ചു.

- Advertisment -

Most Popular