Saturday, May 25, 2024
HomeFilm houseഭര്‍ത്താവ് തിരിഞ്ഞുനോക്കുന്നില്ല, മരുമകന്റെ ഉപദ്രവം, ഏകാകിനിയായ ഡയാനയുടെ ജീവിതം ഇതാ ഇവിടെ

ഭര്‍ത്താവ് തിരിഞ്ഞുനോക്കുന്നില്ല, മരുമകന്റെ ഉപദ്രവം, ഏകാകിനിയായ ഡയാനയുടെ ജീവിതം ഇതാ ഇവിടെ

ഈ കഥ കേട്ടാല്‍ അത് യഥാര്‍ത്ഥ ജീവിതമാണെന്ന് തോന്നും. സമാനമായ എത്രയെത്ര ജന്മങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ഭര്‍ത്താവിന്റെ അവഗണനകള്‍ക്കിടയിലും രണ്ടുമക്കളും നല്ല നിലയില്‍ വളര്‍ത്തി വലുതാക്കിയ ഒരമ്മ. ആ അമ്മയുടെ ജീവിത്തില്‍ തുടരെ തുടരെയുണ്ടാകുന്ന ദുരന്തങ്ങള്‍. അതിനെ വെല്ലുവിളിയോടെ നേരിടുമ്പോഴും സമൂഹത്തിന്റെ കുറ്റപ്പെടുത്തലുകള്‍. അങ്ങനെയൊരു ജീവിതം പറയുകയാണ് ഏകാകിനി എന്ന ചിത്രത്തിലെ ഡയാന എന്ന നായികാ കഥാപാത്രത്തിലൂടെ. കൊവിഡിന് ശേഷം സിനിമാപ്രവര്‍ത്തനങ്ങള്‍ സജീവമായതോടെ ആ ഗണത്തലേക്ക് കടന്നിരിക്കുകയാണ ഏകാകിനി എന്ന സിനിമയും.

AMBILI AMBALI

പ്ര​ശ​സ്ത ച​ല​ച്ചി​ത്ര സ്റ്റി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ അ​ജി​മ​സ്ക്ക​റ്റ് ഛായാ​ഗ്ര​ഹ​ണ​വും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന “​ഏ​കാ​കി​നി’​യി​ൽ അ​ന്പി​ളി അ​ന്പാ​ളി നാ​യി​ക​യാ​കു​ന്നു. ​ഡ​യാ​ന എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​ന്പി​ളി ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ വി​വാ​ഹി​ത​യാ​കേ​ണ്ടിവ​ന്ന​തി​ലൂ​ടെ ജീ​വി​ത​ത്തി​ലെ എ​ല്ലാ സ​ന്തോ​ഷ​ങ്ങ​ൾ​ക്കും തി​ര​ശീ​ല വീ​ണ ഡ​യാ​ന​യു​ടെ ജീ​വി​ത​ത്തി​ലെ തു​ട​ർ സം​ഭ​വ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ൽ വി​ഷ​യ​മാ​കു​ന്ന​ത്.

AMBILI AMBALI

രണ്ടുപെ​ണ്‍​കു​ട്ടി​ക​ൾ​ക്കു ജന്മം ​ന​ൽ​കി​യ ഡ​യാ​ന ത​ന്‍റെ ന​ഷ്ട​പ്പെ​ട്ട സ്വ​പ്ന​ങ്ങ​ൾ, മ​ക്ക​ളി​ലൂ​ടെ സാ​ക്ഷാ​ത്ക്ക​രി​ക്കാ​ൻ അ​ഹോ​രാ​ത്രം ക​ഷ്ട​പ്പെ​ടു​ന്നു.

അ​വ​ളു​ടെ കു​ടും​ബ​ത്തി​ന്‍റെ ചെ ല​വു​ക​ൾ ഭ​ർ​ത്താ​വി​ന്‍റെ വ​രു​മാ​ന​ത്തി​ൽ ഒ​തു​ങ്ങു​ന്ന​താ​യി​രു​ന്നി​ല്ല. ഭ​ർ​ത്താ​വു​ണ്ടെ ങ്കി​ലും എ​ല്ലാ ചു​മ​ത​ല​ക​ളും ഡ​യാ​ന​യി​ൽ മാ​ത്ര​മാ​യി.

ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കി​ട​യി​ലും അ​വ​ൾ രണ്ടുമ​ക്ക​ളെ​യും ന​ന്നാ​യി പ​ഠി​പ്പി​ച്ചു. അ​തി​നി​ട​യി​ൽ മൂ​ത്ത​മ​ക​ൾ സാ​ന്ദ്ര​യ്ക്ക് അ​വ​ളെ ഇ​ഷ്ട​പ്പെ​ടു​ന്ന ജോ​ബി​യി​ൽ നി​ന്നും വി​വാ​ഹാ​ലോ​ച​ന വ​ന്നു.

വ​ലി​യ ആ​ർ​ഭാ​ട​ങ്ങ​ളി​ല്ലാ​തെ അ​വ​രു​ടെ വി​വാ​ഹം ഡ​യാ​ന ന​ട​ത്തു​ന്നു. ഡ​യാ​ന​യു​ടെ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ പ​രി​ധി​വി​ട്ട് ഉ​യ​ർ​ന്നു​കൊ​ണ്ട ിരു​ന്നു.

AMBILI AMBALI

കു​ടും​ബ​ത്തി​ന് താ​ങ്ങും ത​ണ​ലു​മാ​കേ​ണ്ട മ​രു​മ​ക​നി​ൽ നി​ന്നും ഡ​യാ​ന​യ്ക്കും കു​ടും​ബ​ത്തി​നും വ​ലി​യ ക്രൂ​ര​ത​ക​ൾ ഏ​ൽ​ക്കേ​ണ്ടിവ​ന്നു. കൂ​ടു​ത​ൽ ഉ​ദ്വേ​ഗ​ജ​ന​ക​ങ്ങ​ളാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളാ​ണ് തു​ട​ർ​ന്നു​ണ്ടാകു​ന്ന​ത്.

മ​ല​പ്പു​റം മ​ഞ്ചേ​രി​യി​ലെ യാ​ഥാ​സ്ഥി​തി​ക മ​സ്ലീം കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള ന​ർ​ത്ത​കി​യും അ​ഭി​നേ​ത്രി​യു​മാ​യ അ​ന്പി​ളി അ​ന്പാ​ളി​യാ​ണ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യ ഡ​യാ​ന​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​ന്പി​ളി​യോ​ടൊ​പ്പം മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്ത​താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നുണ്ട്.

ബാ​ന​ർ – ആ​മി ക്രി​യേ​ഷ​ൻ​സ്, ഛായാ​ഗ്ര​ഹ​ണം, സം​വി​ധാ​നം – അ​ജി മ​സ്ക്ക​റ്റ്, ക​ഥ – ആ​മി, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം – മ​നോ​ജ്, ഗാ​ന​ര​ച​ന, സം​ഗീ​തം – ഖാ​ലി​ദ്, പ്രൊ: ​ക​ണ്‍​ട്രോ​ള​ർ – ജ​യ​ശീ​ല​ൻ സ​ദാ​ന​ന്ദ​ൻ, പ്രൊ​ഡ​ക്ഷ​ൻ – എ​ക്സി​ക്യൂ​ട്ടീ​വ് – രാ​ജേ​ഷ് എം. ​സു​ന്ദ​രം, ക​ല – മ​ധു​രാ​ഘ​വ​ൻ, ച​മ​യം – ബൈ​ജു ബാ​ല​രാ​മ​പു​രം, കോ​സ്റ്റ്യും – ശ്രീ​ജി​ത് കു​മാ​ര​പു​രം, സ്റ്റു​ഡി​യോ – ചി​ത്രാ​ഞ്ജ​ലി, പോ​സ്റ്റ​ർ ഡി​സൈ​ൻ​സ് – മ​നു​ദേ​വ്, സ്റ്റി​ൽ​സ് – ഷം​നാ​ദ് എ​ൻ.​ – അ​ജ​യ് തു​ണ്ടത്തി​ൽ.

- Advertisment -

Most Popular