കൊച്ചി: മലയാളത്തിലെ താരസംഘടനയ്ക്ക് നഗരമധ്യത്തില്‍ ഇനി പുതിയ കെട്ടിടം സ്വന്തം. അഞ്ഞൂറില്‍ താഴെ മാത്രം അഗങ്ങളുള്ള മലയാള സിനിമാ ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ കെട്ടിടോല്‍ഘാടനം ശ്രദ്ധേയമായത് മമ്മൂട്ടിയുടെ വ്യത്യസ്തമായ ലുക്ക് കൊണ്ടും മോഹന്‍ലാലിന്റെ വൈകാരികമായ പ്രസംഗം കൊണ്ടുമാണ്. നീണ്ടകാലത്തിന് ശേഷം ഒരുമിച്ച് കാണാന്‍ കഴഞ്ഞതിലുള്ള സന്തോഷം പങ്കുവച്ചുകൊണ്ടാണ് മോഹന്‍ലാല്‍സംസാരിച്ചുതുടങ്ങിയത് തന്നെ. കൊറോണക്കാലത്ത് എല്ലാവരും ശ്രദ്ധിച്ച് പ്രോട്ടോക്കോള്‍ പാലിച്ച് ചിത്രീകരണത്തില്‍ പങ്കെടുക്കണമെന്നും നമ്മളെല്ലാം ഒരുകുടുംബമായി പ്രിയപ്പെട്ടവരായി കഴിയുന്നവരാണന്നും മോഹന്‍ലാല്‍ പറഞ്ഞു.
അതേ സമയം മമ്മൂട്ടി കിടിലന്‍ ലുക്കില്‍ നീട്ടി വളര്‍ത്തിയ മുടിയും താടിയുമായാണെത്തിയത്. പൊരെങ്കില്‍ മാസ്‌കും. ഇതേത് മമ്മൂട്ടിയെന്ന് ആശ്ചര്യപ്പെട്ടവര്‍ക്ക് മുന്നില്‍ സിദ്ദിഖിന്റെ നിര്‍ബന്ധപ്രകാരം മമ്മൂട്ടി മാസ്‌ക് മാറ്റിയപ്പോള്‍ വമ്പന്‍ കൈയടിയായി. കൈയടിക്കിടെ മമ്മൂട്ടി മാസ്‌കിനെ കുറിച്ചും സംസാരിച്ചു. മാസ്‌ക് വയ്ക്കുന്നത് എനിക്ക് അസുഖം വരാതിരിക്കാനല്ല. എനിക്കസുഖമുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്കുപകാരിതിരിക്കാനാണ് എന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ സദസ്സില്‍ ചിരി പടര്‍ന്നു. മാത്രമല്ല താന്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് മെമ്പര്‍ പോലുമല്ലെന്നും എന്നിട്ടും എന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചതെന്തുകൊണ്ടാണെന്നും മമ്മൂട്ടി ചോദിച്ചു. കുറച്ചുപ്രായമൊക്കെ കൂടിയ ആളായതുകൊണ്ടായിരിക്കാം എന്നുകൂടിപറഞ്ഞതോടെ എല്ലാവരും പൊട്ടിച്ചിരിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് കെട്ടിടത്തിന്റെ പ്രത്യേതകളും വിശദീകരിച്ചു. മുകേഷ്, ഗണേഷ്‌കുമാര്‍ തുടങ്ങിയവരും ഭദ്രദീപം കൊളുത്താനെത്തി. ഇന്നസെന്റ് പരിപാടിക്കെത്താന്‍ കഴിയില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇന്നസെന്റിന്റെ സാന്നിധ്യമുണ്ടെന്ന് എല്ലാവരും കരുതണമെന്നും അദ്ദേഹത്തിന്റെ സന്ദേശം കൈമാറിക്കൊണ്ട് മോഹന്‍ലാല്‍ വിശദീകരിച്ചു.