Wednesday, September 11, 2024
HomeTV house212ാമതുള്ള എല്‍ഡിസി റാങ്ക് ലിസ്റ്റ് പൊക്കികാണിച്ച് ഏഷ്യാനെറ്റിന്റെ കബളിപ്പിക്കല്‍; യൂണിവേഴ്‌സിറ്റി റാങ്ക് ലിസ്റ്റെന്ന വ്യാജേനയുള്ള നാടകം...

212ാമതുള്ള എല്‍ഡിസി റാങ്ക് ലിസ്റ്റ് പൊക്കികാണിച്ച് ഏഷ്യാനെറ്റിന്റെ കബളിപ്പിക്കല്‍; യൂണിവേഴ്‌സിറ്റി റാങ്ക് ലിസ്റ്റെന്ന വ്യാജേനയുള്ള നാടകം ലൈവില്‍ തന്നെ പൊളിച്ച് നിനിത കണിച്ചേരി; തടി കയ്ച്ചലാക്കി വിനു വി ജോണ്‍

എംബിരാജേഷിന്റെ ഭാര്യയുടെ നിയമനം വിവാദമാക്കി നടത്തിയ രാത്രി ചര്‍ച്ചയില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ നാടകം ലൈവില്‍ കയറി പൊളിഞ്ഞുപോയി. ഒന്നാംറാങ്കുള്ള നിനിതയെ നിയമിച്ചത് എംബിരാജേഷിന്റെ ഭാര്യയായതുകൊണ്ടാണെന്നാണ് വിവാദത്തിന്റെ അടിസ്ഥാനം. ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ മുഴുവന്‍ സമയം മൂന്ന് അതിഥികളും അവതാരകന്‍ വിനു വി ജോണും ഉന്നയിച്ചതും ഇതേ ആരോപണങ്ങള്‍ തന്നെ. എന്നാല്‍ എല്ലാ ആരോപണങ്ങള്‍ക്കും ബലമായിക്കോട്ടെയെന്ന് കരുതി ദൃശ്യത്തില്‍ കാണിച്ചുകൊണ്ടിരുന്നത് നിനിതയുടെ പഴയ എല്‍ഡിസി റാങ്ക് ലിസ്റ്റും. കാഴ്ചക്കാരെ കബളിപ്പിക്കാന്‍ ഇതിലും വലിയൊരു ദൃശ്യമില്ലല്ലോ. ഇതുകാണുന്നയാള്‍ കരുതും 212ാം റാങ്ക് ലിസ്റ്റിലുള്ള നിനിതയ്ക്ക് ജോലി നല്‍കിയെന്ന്.

എന്നാല്‍ നിനിത തല്‍സമയം തന്നെ ടെലിഫോണില്‍ ചര്‍ച്ചയ്ക്കിടയില്‍ എത്തുകയും ആ വാദം പൊളിച്ചുകളയുകയും ചെയ്തു. നിങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്നത് എല്‍ഡിസി റാങ്ക് ലിസ്റ്റാണെന്ന് പറഞ്ഞപ്പോള്‍ കള്ളിവെളിച്ചത്തായി. ഇതോടെ വിനുവിജോണ്‍ ഉരുണ്ടുകളി ആരംഭിച്ചു. ഞങ്ങളല്ല ആരോപണം ഉന്നയിച്ചത് എന്ന് പറഞ്ഞ് വിനി ചാടിക്കളിച്ചു. എന്നാല്‍ കാണിച്ചുകൊണ്ടിരുന്ന വ്യാജവാര്‍ത്തയാണ് ചൂണ്ടിക്കാണിച്ചത് എന്ന് പറഞ്ഞതോടെ പതിവ് ക്ഷോഭവും തുടര്‍ ആരോപണങ്ങളുമായി അവതാരകന്‍ കയ്ച്ചലാക്കി.

വീഡിയോ

- Advertisment -

Most Popular