കൊല്ലം: പോപ്പ് ഗായിക കര്‍ഷക സമരത്ത പിന്തുണച്ചതിനെതുടര്‍ന്ന് സെലിബ്രിറ്റികള്‍ അണിനിരന്ന ഓണ്‍ലൈന്‍ രാജ്യസ്‌നേഹപരേഡില്‍ പങ്കെടുത്ത പിടി ഉഷയ്‌ക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. കര്‍ഷകസമരത്തില്‍ വിദേശത്തുനിന്നുള്ളവര്‍ അഭിപ്രായം പറയേണ്ടെന്ന നിലപാടെടുക്കുകയും മോദിസര്‍ക്കാരിന് അനുകൂലമായി പ്രതികരിക്കുകയും ചെയ്ത പിടി ഉഷ രാജ്യത്തിന് അപമാനമാണെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പിടി ഉഷയ്ക്ക ്പ്രതീകാത്മകമായി കാക്കിനിക്കര്‍ അയച്ചുകൊടുത്ത് പ്രതിഷേധിച്ചു.
ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന ഇറക്കിയ പിടി ഉഷ കേരളത്തിന് അപമാനമായി മാറിയ സാഹചര്യത്തിലാണ് പ്രതിഷേധമെന്ന് യൂത്ത് കോണ്‍ഗ്രസ് വിശദീകരിച്ചു. ലോകത്ത് നടക്കുന്ന എല്ലാ മനുഷ്യാവകാശലംഘനങ്ങളിലും, പ്രതിഷേധിക്കാനുള്ള അവകാശം മനുഷ്യര്‍ക്കും ഉള്ള ഈ രാജ്യത്ത് സ്വരാഷ്ട്ര വാദം ഉയര്‍ത്തുന്ന കായിക താരങ്ങളും സിനിമാതാരങ്ങളും ബിജെപി ഏജന്‍സികളായി മാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു.
രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരെ അപമാനിക്കുന്ന തരത്തിലേക്ക് പ്രസ്താവനകള്‍ പോയാല്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി ജി മഞ്ജു കുട്ടന്‍ന്റെ നേതൃത്വത്തിലായിരുന്നു ഈ പ്രതിഷേധം. ‘ഇന്ത്യ ജനാധിപത്യത്തിന്റെ ഉത്തമ മാതൃകയാണ്. ഞങ്ങളുെട പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് ഞങ്ങള്‍ക്കറിയാം, എന്തുകൊണ്ടെന്നാല്‍ ലോകത്ത് നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യ’ എന്നായിരുന്നു ഉഷയുടെ ട്വീറ്റ്. സച്ചിന്റെ നിലപാടിനൊപ്പം ചേര്‍ത്തുവായിച്ച് ഉഷയ്‌ക്കെതിരെയും രോഷം ഉയര്‍ന്നിരുന്നു. സെലിബ്രിറ്റികള്‍ക്ക് കേന്ദ്രം അയച്ചുകൊടുത്ത അതേ സ്‌ക്രിപ്റ്റ് ആയിരുന്നു ട്വീറ്റില്‍ എന്നും ആരോപണമുയര്‍ന്നു.