കഴിഞ്ഞ ദിവസമാണ് ജയസൂര്യ നായകനായി എത്തിയ വെള്ളം തിയേറ്ററുകളില്‍ എത്തിയത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററുകളില്‍ എത്തിയ മലയാള ചിത്രമായിരുന്നു ഇത്. ചിത്രത്തില്‍ ജയസൂര്യയുടെ പ്രകടനത്തിന് ഒപ്പം ഷഹബാസ് അമന്‍ ആലപിച്ച് ആകാശമായവളേ എന്ന ഗാനവും ആരാധകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. നിധീഷ് നടേരിയുടെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നല്‍കിയത്.
ഗാനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അകാലത്തില്‍ പൊലിഞ്ഞ ബിജിബാലിന്റെ ശാന്തിയാണ് ഗാനത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. ഹൃദയത്തില്‍ തൊടുന്ന ഗാനത്തെക്കുറിച്ച് ഗായകന്‍ ഷഹബാസ് അമന്‍ എഴുതിയ വാക്കുകളാണ് ഇപ്പോള്‍ ആരാധകരുടെ കണ്ണു നിറക്കുന്നത്. ഇത് പാടുമ്പോള്‍ ബിജി തന്നെയാണു ഉള്ളിലിരുന്ന് പാടുന്നതെന്ന് തോന്നിയെന്നും ശാന്തിക്ക് അല്ലാതെ മറ്റാര്‍ക്കാണ് ഈ ഗാനം സമര്‍പ്പിക്കുക എന്നുമാണ് ഷഹബാസ് ചോദിക്കുന്നത്.
ഷഹബാസ് അമന്റെ കുറിപ്പ് വായിക്കാം
ഇത് പാടുമ്പോള്‍ ബിജി തന്നെയാണു ഉള്ളിലിരുന്ന് പാടുന്നതെന്ന് തോന്നി !
ചില നേരത്തെ ഉത്തരം കൊടുക്കാന്‍ കഴിയാത്ത അവന്റെ നോട്ടങ്ങള്‍ കൊണ്ടാണു ഇതിന്റെ പല കുനുപ്പുകളും പൂരിപ്പിച്ചത്! അത്കൊണ്ട് ഞങ്ങളുടെ തെളിഞ്ഞ ആകാശമേ..ശാന്തീ..ഇത് നിനക്കല്ലാതെ മറ്റാര്‍ക്ക് സമര്‍പ്പിക്കാനാണു…
പ്രിയ പ്രജേഷിന്റെ ‘വെള്ള’ ത്തോടൊപ്പം ഈ പാട്ട് കാണുകയും ചെയ്യുമല്ലൊ..
എല്ലാവരോടും സ്നേഹം…