Wednesday, September 11, 2024
HomeTV houseസ്വരാജ്, ആനത്തലവട്ടം, പിരാജീവ്, എ സമ്പത്ത് എംബി രാജേഷ്… പാര്‍ട്ടി ചാനലിന് വേണ്ടി മുതിര്‍ന്ന നേതാക്കളുടെ...

സ്വരാജ്, ആനത്തലവട്ടം, പിരാജീവ്, എ സമ്പത്ത് എംബി രാജേഷ്… പാര്‍ട്ടി ചാനലിന് വേണ്ടി മുതിര്‍ന്ന നേതാക്കളുടെ പാനല്‍ തയാറാക്കി പാര്‍ട്ടി; മറ്റുചാനലുകള്‍ക്ക് രണ്ടാംപരിഗണന മാത്രം; കൈരളി ടിവിയുടെ പ്രതിരോധം പോരെന്ന് വിലയിരുത്തല്‍; സിപിഎം മാധ്യമതന്ത്രം പുനപ്പരിശോധിക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മാധ്യമനയം പുതുക്കാന്‍ സിപിഎം. കടുത്ത വിവാദങ്ങളുയര്‍ന്നുവരുമ്പോഴും പാര്‍ട്ടി ചാനല്‍ കാണുന്ന പ്രേക്ഷകരുടെ എണ്ണം കുറയുന്നതും ചാനല്‍ വഴിയുടെ പ്രതിരോധം ദുര്‍ബലമാകുന്നതും പരിഗണിച്ച് ശക്തമായ പരിപാടികള്‍ക്ക് പാര്‍ട്ടി സെക്രട്ടേറിയേറ്റ് നിര്‍ദ്ദേശം നല്‍കി. പാര്‍ട്ടിയുടെ കൃത്യമായ വിശകലനം നല്‍കാന്‍ കൈരളി ടിവി തയാറായിരിക്കണമെന്നും അതിനായി ഏത് വിഷയം വന്നാലും സിപിഎമ്മിന്റെ പ്രതിനിധിയായി മുതിര്‍ന്ന നേതാക്കളെ തന്നെ അവതരിപ്പിക്കണമെന്നുമാണ് നിര്‍ദ്ദേശം. കൈരളി ടിവിയ്ക്ക് വേണ്ടി പ്രത്യേക പാനല്‍ തന്നെ പാര്‍ട്ടി തയാറാക്കി നല്‍കിയെന്നാണ് വിവരം. എസമ്പത്ത്, കെഎന്‍ ബാലഗോപാല്‍, എം സ്വരാജ്, ആനത്തലവട്ടം ആനന്ദന്‍, പി രാജീവ് തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ തന്നെ കൈരളയില്‍ ചര്‍ച്ചയ്ക്ക് പോകണമെന്നാണ് പാര്‍ട്ടി തീരുമാനം. ജോണ്‍ബ്രിട്ടാസും ശരത് ചന്ദ്രനുമാണ് ഇപ്പോള്‍ കൈരളിയുടെ മുഖ്യ ചര്‍ച്ചാ അവതാരകര്‍. അതേ സമയം താരതമ്യേന ജൂനിയറായ അവതാരകര്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ചാനല്‍ പ്രതിരോധം പാളിപ്പോകുന്നുണ്ടെന്നും അതിന് വേണ്ട നടപടികള്‍ സ്വീകരിക്കണം എന്നുമാണ് സെക്രട്ടേറിയേറ്റ് നിര്‍ദ്ദേശിച്ചിട്ടുള്ള്ത.

മാത്രമല്ല ചാനലിന്റെ ആകെയുള്ള കെട്ടിലും മട്ടിലും ആഴത്തിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാനും നിര്‍ദ്ദേശമുണ്ട്. നിലവില്‍ എകെജി സെന്ററില്‍ നിന്നാണ് ചാനല്‍ ചര്‍ച്ചകള്‍ക്ക് ഗസ്്റ്റുകളെ നിശ്ചയിക്കുന്നത്. ഏഷ്യാനെറ്റ്‌ന്യൂസ്, മാതൃഭൂമി, മനോരമ ന്യൂസ് തുടങ്ങി പ്രമുഖ ചാനലുകളിലേക്ക് ഗസ്റ്റുകളെ വിടുമ്പോള്‍ കൈരളി ന്യൂസിന് അവസാന പരിഗണനയാണ് ഇതുവരെ നല്‍കിയിരുന്നത്. ജോണ്‍ബ്രിട്ടാസല്ല ചര്‍ച്ച നയിക്കുന്നതെങ്കില്‍ കൈരളയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ചില നേതാക്കള്‍ തയാറാകുന്നില്ലെന്ന് കൈരളി അധികൃതര്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ പുതിയ നിര്‍ദ്ദേശം. ന്യൂസ് ആന്റ് വ്യൂസ് എന്ന ഏഡിറ്റോറിയല്‍ സ്വഭാവമുള്ള ചര്‍ച്ചാപരിപാടിയില്‍ മുതിര്‍ന്ന നേതാക്കളെ തന്നെ പങ്കെടുപ്പിക്കണം. കൈരളിയിലേക്കുള്ള ആളെ നിശ്ചയിച്ചതിന് ശേഷം മറ്റുചാനലുകളിലേക്കുള്ള ആളുകളെ തീരുമാനിച്ചാല്‍ മതിയെന്നും നിര്‍ദ്ദേശമുണ്ട്.

- Advertisment -

Most Popular