മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടംപിടിച്ചുപറ്റിയ ഒരുപിടി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയരായ ആന്‍പാലിയുടെയും സന്തോഷ്പാലിയുടെയും 16ആം വിവാഹവാര്‍ഷിക ദിനത്തില്‍ ആന്‍പാലിയുടെ ഓര്‍മക്കുറിപ്പ് ശ്രദ്ധേയമായി. കൈരളി ടിവിയില്‍ ഇരുവരും അവതരിപ്പിച്ചിരുന്ന ഫോണ്‍ഇന്‍ പ്രോഗ്രാം ഒരുകാലത്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പ്രണയവിവാഹിതരാകുകയും ആന്‍ മുഴുവന്‍ സമയ ചാനല്‍പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു. ആനിന്റെ ഓര്‍മക്കുറിപ്പുകള്‍ പുസ്തകരൂപത്തിലും പുറത്തിറങ്ങിയിട്ടുണ്ട്. വിവാഹവാര്‍ഷിക ദിനത്തില്‍ ആന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് താഴെ:
രണ്ടു വ്യക്തികള്‍ ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് പതിനാറ് വര്‍ഷം തികയുന്നു.
ഇന്നും ഒരിക്കല്‍ കൂടി അടിവരയിട്ടു പറയുന്നത് ‘രണ്ട് വ്യക്തികള്‍’ എന്ന് തന്നെയാണ്.
രണ്ടു വ്യക്തികള്‍ക്ക് വേണ്ട എല്ലാ അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഇഷ്ടങ്ങളും ഇഷ്ടക്കുറവുകളും തോന്നലുകളും തോന്ന്യാസങ്ങളും ഇപ്പോളും അതേ ആര്‍ജ്ജവത്തോടെ കൊണ്ടുനടക്കാന്‍ പറ്റുന്നതാണ് ഈ ബന്ധത്തിന്റെ ഭംഗി.
നല്ല ഭാര്യയാവാനുള്ള ശ്രമം മതിയാക്കി നല്ല മനുഷ്യനായാല്‍ മതി എന്ന് കുറച്ചു നാളു മുന്‍പ് പാലിയൊരു അഭിപ്രായം പറഞ്ഞിരുന്നു. സത്യത്തില്‍ അത് തന്നെയാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്, തൃപ്തികരമായ ഒരു റിസള്‍ട്ട് ഇതുവരെയ്ക്കും ആയിട്ടില്ലെന്ന് മാത്രം.
എന്നാപ്പിന്നെ ഒരു രഹസ്യം കൂടി പറയാം, രണ്ടു മതത്തില്‍പെട്ടവര്‍ വിവാഹം ചെയ്താല്‍ ഭീകര പ്രശ്‌നമാണ്
എന്നൊക്കെ നാട്ടുകാര്‍ പറയുന്നത് ചുമ്മാതാ. രണ്ടു പേര് പ്രണയിക്കുന്നെങ്കില്‍ എന്തെങ്കിലും ഓരോ മുട്ടുന്യായം പറയുന്നത് ചിലര്‍ക്കൊക്കെ ഒരു ആവേശമാണ്. അതിപ്പോ മതമാകാം , ജാതിയാകാം, നാടോ ബന്ധുബലമോ ഒക്കെയാവാം. അതൊക്കെ പോട്ടെന്നു വെച്ച് കല്യാണം കഴിക്കുമ്പോള്‍ ഡീല്‍ ചെയ്യാന്‍ ബുദ്ധിമുട്ടുള്ള വേറെ കുറേ ഏടാകൂടങ്ങളുണ്ട്. മടി, മുന്‍ശുണ്ഠി, അനാവശ്യ ടെന്ഷനടിക്കല്‍ എന്നിങ്ങനെ വേറെ ചിലത്. അതൊക്കെയൊന്നു നേരാംവണ്ണം നോക്കീം കണ്ടും ചിരിച്ചും ചിന്തിച്ചും പോയാല്‍ അത്യാവശ്യം തമാശയുള്ള ഒരു പ്രസ്ഥാനമാണ് ഈ ദാമ്പത്യം ദാമ്പത്യം എന്ന് പറയുന്നത്. അപ്പൊ ഹാപ്പി വെഡിങ് അണിവേഴ്‌സറി ടു നമ്മള്‍ !