Saturday, July 27, 2024
HomeBusiness houseവ്യത്യസ്തതയുള്ള വിഭവങ്ങളുമായി നടന്‍ ടിനി ടോമിന്റെ ഭാര്യ രൂപ രൂപ ടിനിടോം

വ്യത്യസ്തതയുള്ള വിഭവങ്ങളുമായി നടന്‍ ടിനി ടോമിന്റെ ഭാര്യ രൂപ രൂപ ടിനിടോം

”ക്രിസ്മസിന് ഒരുക്കാവുന്ന ഏഴ് തരം വിഭവങ്ങളുമായി പാചക വിദഗ്ധയും നടന്‍ ടിനി ടോമിന്റെ ഭാര്യയുമായ രൂപ ടിനിടോം…”

  1. ബോയില്‍ഡ് ഫിഷ്

ആവശ്യമുളള സാധനങ്ങള്‍
രോഹു മത്സ്യം വൃത്തിയാക്കിയത് – 4 കഷണം (മറ്റ് മത്സ്യങ്ങളും ഉപയോഗിക്കാം)
വെളുത്തുളളി ചതച്ചത് – 6 എണ്ണം
സവാള നീളത്തില്‍ അരിഞ്ഞത് – 2 എണ്ണം
തക്കാളി – ഒരെണ്ണം വലുത്
ഉരുളക്കിഴങ്ങ് ചതുരത്തില്‍ മുറിച്ചത് – ഒരെണ്ണം
ഇഞ്ചി നീളത്തില്‍ അരിഞ്ഞത് – ഒരു ടേബിള്‍ സ്പൂണ്‍
മല്ലിയില – ഒരു കപ്പ്
ഇഞ്ചിപുല്ല് – ഒരു തണ്ട്
വെള്ളം – 3 കപ്പ്
കാശ്മീരി മുളകുപൊടി – ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം

ഒരു കടായിയില്‍ ഉരുളക്കിഴങ്ങ് കഷണങ്ങളെടുത്ത് വെള്ളവും അല്‍പ്പം ഉപ്പും ചേര്‍ത്ത് വേവിക്കുക.
മറ്റൊരു പാനില്‍ ഉപ്പ് പുരട്ടിയ മീന്‍ എണ്ണ ഉപയോഗിക്കാതെ രണ്ട് വശവും നിറം മാറുന്നതുവരെ വേവിക്കുക. (വെള്ളം തളിച്ചുകൊടുത്താല്‍ മതി). ഉരുളക്കിഴങ്ങ് വെന്തുകഴിഞ്ഞാല്‍ ബാക്കി പച്ചക്കറികള്‍ ചേര്‍ക്കാം. ഇഞ്ചി അര ടേബിള്‍ സ്പൂണ്‍ മാറ്റിവയ്ക്കണം. വെള്ളം വറ്റി വരുമ്പോള്‍ രണ്ട് പച്ചമുളക് കീറിയിടുക. തീ ഓഫാക്കിയ ശേഷം ഇതിലേക്ക് മീന്‍ കഷണങ്ങള്‍ ചേര്‍ത്തുകൊടുക്കാം. അതിനുമുകളില്‍ മല്ലിയില അരിഞ്ഞതും അര ടേബിള്‍ സ്പൂണ്‍ ഇഞ്ചിയും വിതറുക.
ഒരു പാനില്‍ അല്‍പ്പം വെളിച്ചെണ്ണ ചൂടാക്കി കാശ്മീരി മുളകുപൊടി മൂപ്പിച്ച് മീന്‍കറിക്കുമുകളില്‍ ഒഴിക്കാം. അല്‍പ്പസമയം അടച്ചുവച്ച ശേഷം വിളമ്പാം.

  1. ചിക്കന്‍ ഫ്രാന്‍കേസ്

ആവശ്യമുള്ള സാധനങ്ങള്‍
മുട്ട – 2 എണ്ണം
മല്ലിയില – ഒരു കപ്പ് (1/2 കപ്പ് അലങ്കരിക്കാന്‍)
പര്‍മേസന്‍ ചീസ് – 2 ടേബിള്‍ സ്പൂണ്‍
ചിക്കന്‍ ബ്രസ്റ്റ് – 2 കഷണം (ബട്ടര്‍ഫ്‌ളൈ കട്ട് ആണ് വേണ്ടത്)
വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂണ്‍
നാരങ്ങാനീര് – ഒരെണ്ണത്തിന്റെ പകുതിയുടേത്
ചിക്കന്‍ ക്യൂബ് – ഒരെണ്ണം
മൈദ – 1/2 കപ്പ്
ഒലിവ് ഓയില്‍ – ആവശ്യത്തിന്
രവൃശേൊമ െരീീസശിഴ ൃലരശുലെ
തയാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് അതിലേക്ക് ഉപ്പ്, കുരുമുളകുപൊടി, പര്‍മേസന്‍ ചീസ് ഇവയിട്ട് നന്നായി ബീറ്റ് ചെയ്‌തെടുക്കുക.
ചിക്കന്‍ കനം കുറച്ച് മുറിച്ചെടുക്കുക..
പാന്‍ അടുപ്പില്‍ വച്ച് അതിലേക്ക് അല്‍പ്പം ഒലിവ് ഓയില്‍ ഒഴിച്ച് ചൂടാക്കുക. മുറിച്ചുവച്ച ചിക്കന്‍ കഷണങ്ങള്‍ ചൂടാക്കിയ പാനിലിട്ട് നാല് മിനിറ്റ് രണ്ട് വശവും തിരിച്ചും മറിച്ചുമിട്ട് വേവിച്ചെടുക്കണം.
അതേ പാനില്‍ത്തന്നെ വെളുത്തുള്ളി പേസ്റ്റ്, അര കപ്പ് ചെറുതായി അരിഞ്ഞ മല്ലിയില, ചിക്കന്‍ ക്യൂബ് വെള്ളത്തില്‍ കലക്കിയത്, ഒരു ടീസ്പൂണ്‍ കോണ്‍ഫ്‌ളോര്‍ ഇവ ചേര്‍ത്ത് ചെറിയ തീയില്‍ ഇളക്കി ചൂടാക്കി കട്ടിയുളള സോസ് തയാറാക്കിയെടുക്കാം.
മൊരിയിച്ചുവച്ച ചിക്കന്‍ ഒരു പ്ലേറ്റിലേക്കുവച്ച് മുകളില്‍ തയാറാക്കി വച്ച് സോസ് ഒഴിച്ച് മല്ലിയില വിതറി വിളമ്പാം.

  1. ഗാര്‍ലിക് പ്രോണ്‍ ന്യൂഡില്‍സ്

ആവശ്യമുള്ള സാധനങ്ങള്‍
ഹക്കാ ന്യൂഡില്‍സ് – 1/2 പായ്ക്കറ്റ് (ഉപ്പ്, കുരുമുളകുപൊടി, എണ്ണ ഇവ ചേര്‍ത്ത് പായ്ക്കറ്റില്‍ പറഞ്ഞിരിക്കുന്നതുപോലെ വേവിച്ച് മാറ്റി വയ്ക്കുക.)
ഒലിവ് ഓയില്‍ – 2 ടീസ്പൂണ്‍
സവാള കനംകുറച്ച് നീളത്തില്‍ അരിഞ്ഞത് – ഒരെണ്ണം വലുത്
സോയാസോസ് – 1/2 ടീസ്പൂണ്‍
ഒയിസ്റ്റര്‍ സോസ് (ീ്യേെലൃ മൌരല) 1/2 ടീസ്പൂണ്‍
വെളുത്തുളളി പേസ്റ്റ് – ഒരു ടീസ്പൂണ്‍
വറ്റല്‍മുളക് ചതച്ചത് – ഒരു ടീസ്പൂണ്‍
പഞ്ചസാര – ഒരു നുളള്
ഉപ്പ്, കുരുമുളകുപൊടി – രുചിക്കനുസരിച്ച്
ചെമ്മീന്‍ വൃത്തിയാക്കിയത് – ഒരു കപ്പ്
സ്പ്രിങ് ഒനിയന്‍ – 1/2 കപ്പ്

തയാറാക്കുന്ന വിധം

ഒലിവ് ഓയില്‍ ചൂടാക്കി സവാള വഴറ്റുക, ഇതിലേക്ക് വെളുത്തുള്ളി, ഉപ്പ്, സോയാ സോസ്, ഒയിസ്റ്റര്‍ സോസ് ഇവ ചേര്‍ത്ത് ഒരു നുള്ള് ഉപ്പും വിതറി ചെമ്മീനും ചേര്‍ത്ത് വേവിച്ച് വറ്റിച്ചെടുക്കുക. ചെമ്മീന്‍ വെന്തുകഴിഞ്ഞാല്‍ അതിലേക്ക് ന്യൂഡില്‍സ് ഇട്ട് നന്നായി യോജിപ്പിക്കണം. സോസ് ന്യൂഡില്‍സില്‍ നന്നായി പറ്റിപ്പിടിക്കണം. ഇതൊരു പാത്രത്തിലേക്ക് മാറ്റി മുകളില്‍ സ്പ്രിങ് ഒനിയനും വറ്റല്‍മുളക് ചതച്ചതും വിതറി വിളമ്പാം.

  1. ചൈനീസ് പെപ്പര്‍ ബീഫ് സ്റ്റിര്‍ ഫ്രൈ

ആവശ്യമുള്ള സാധനങ്ങള്‍
ചെറുതായി അരിഞ്ഞ ബീഫ് – 1/2 കിലോ
സോയാ സോസ് – ഒരു ടീസ്പൂണ്‍
കോണ്‍ഫ്‌ളോര്‍ – 2 ടീസ്പൂണ്‍
മുട്ട – ഒരെണ്ണം
മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള ക്യാപ്‌സിക്കം വലിയ കഷണങ്ങളായി അരിഞ്ഞത് – ഒരെണ്ണത്തിന്റെ പകുതിവീതം
സവാള ഇടത്തരം കഷണങ്ങളായി അരിഞ്ഞത് – ഒരെണ്ണം
ക്യാരറ്റ് വട്ടത്തിലരിഞ്ഞത് – ഒരെണ്ണം
പച്ചമുളക് – 6 എണ്ണം
ഒയാസ്റ്റര്‍ സോസ് – ഒരു ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – ഒരു ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം

ബീഫിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ കോണ്‍ഫ്‌ളോര്‍, ഉപ്പ്, കുരുമുളകുപൊടി ഇവ ചേര്‍ത്തിളക്കുക. ശേഷം എണ്ണ ചൂടാക്കി കഷണങ്ങള്‍ ഫ്രൈ ചെയ്‌തെടുക്കാം.
വലിയ കടായി ചൂടാക്കി ഒലിവ് ഓയില്‍ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, സവാള, പച്ചമുളക്, ക്യാപ്‌സിക്കം, ക്യാരറ്റ് എന്നിവ ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ വഴറ്റിയെടുക്കുക. ക്യാരറ്റ് കടിക്കാന്‍ പറ്റുന്ന പരുവമായാല്‍ അതിലേക്ക് സോസുകള്‍ രണ്ടും ചേര്‍ക്കണം.
ഒരു ടീസ്പൂണ്‍ കോണ്‍ഫ്‌ളോര്‍ കുറച്ച് വെള്ളത്തില്‍ കലക്കി അതും ചേര്‍ത്തുകൊടുക്കാം. ഇനി ഇതിലേക്ക് ബീഫും ഒരു നുള്ള് പഞ്ചസാരയും ചേര്‍ത്ത് നന്നായി ഫ്രൈ ചെയ്‌തെടുക്കാം.

  1. റൊമാലി റൊട്ടി

ആവശ്യമുളള സാധനങ്ങള്‍
മൈദ – 500 ഗ്രാം
വെളളം – ഒരു കപ്പ്
ഉപ്പ് – 1/2 ടീസ്പൂണ്‍
പഞ്ചസാര – ഒരു ടീസ്പൂണ്‍
എണ്ണ – 1/2 കപ്പ്
ബേക്കിംഗ് പൗഡര്‍ – 1/2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം

മൈദ ഒഴികെ ബാക്കി എല്ലാ ചേരുവകളും ഒരുമിച്ച് കലക്കുക. ഇത് മൈദയിലേക്ക് കുറേശ്ശെയായി ചേര്‍ത്ത് സോഫ്റ്റായ മാവ് തയാറാക്കുക. 15 മിനിറ്റ് മാവ് മൂടിവച്ചശേഷം അല്‍പ്പം വലിയ ഉരുളകളായെടുത്ത് നല്ല വലിപ്പത്തില്‍ നേരിയതായി പരത്തിയെടുക്കണം. ഒരു തവ അടുപ്പില്‍ വച്ച് ചൂടാക്കി ഉപ്പുവെള്ളം തളിച്ച് ഓരോ റൊട്ടിയും ചുട്ടെടുക്കാം.

  1. തിക്ക് ഓറിയോ ഷേക്ക്

ആവശ്യമുള്ള സാധനങ്ങള്‍
ഓറിയോ ബിസ്‌ക്കറ്റ് – 10 എണ്ണം
വാനില ഐസ്‌ക്രീം – 3 സ്‌കൂപ്പ്
പാല്‍ – 2 കപ്പ്
ചോക്ലേറ്റ് സിറപ്പ് – കുറച്ച്
ഞാലിപ്പൂവന്‍ പഴം ചെറുതായി അരിഞ്ഞത് – ഒരെണ്ണം

തയാറാക്കുന്ന വിധം

ഒരു ബൗളില്‍ ഓറിയോ ബിസ്‌ക്കറ്റ്, രണ്ട് സ്പൂണ്‍ ചോക്ലേറ്റ് സിറപ്പ്, മൂന്ന് സ്‌കൂപ്പ് ഐസ്‌ക്രീം, രണ്ട് കപ്പ് പാല്‍, ഞാലിപ്പൂവന്‍ പഴം അരിഞ്ഞത് ഇവയെടുത്ത് ഒരു ബ്ലന്‍ഡര്‍ ഉപയോഗിച്ച് മൂന്ന് മിനിറ്റ് അടിച്ചെടുക്കുക.
സെര്‍വ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഗ്ലാസിലേക്ക് ചോക്ലേറ്റ് സിറപ്പ് ഒഴിച്ച് ചുറ്റിക്കുക. ഇനി ഗ്ലാസിലേക്ക് തയാറാക്കിവച്ച ഷേക്ക് ഒഴിക്കാം. രണ്ട് ഓറിയോ ബിസ്‌ക്കറ്റ് പൊടിച്ചത് മുകളില്‍ വിതറി വിളമ്പാം.

  1. ഫ്രഞ്ച് ഒനിയന്‍ സൂപ്പ്

ആവശ്യമുള്ള സാധനങ്ങള്‍
ബട്ടര്‍ – ഒരു സ്‌ളയിസ്
സവാള – ഒരെണ്ണം (നീളത്തില്‍ കനംകുറച്ച് അരിഞ്ഞത്)
വെളുത്തുള്ളി ചതച്ചത് – 1/2 ടീസ്പൂണ്‍
ബീഫ് സ്റ്റോക്ക് അല്ലെങ്കില്‍ ക്യൂബ് – ഒരെണ്ണം
ഉപ്പ്, കുരുമുളകുപൊടി – രുചിക്കനുസരിച്ച്
കോണ്‍ഫ്‌ളോര്‍ – 2 ടീസ്പൂണ്‍
മൊസറല്ല ചീസ് – 2 ടേബിള്‍ സ്പൂണ്‍
ബ്രഡ്ഡ് ടോസ്റ്റ് ചെയ്തത് – 2 കഷണം

തയാറാക്കുന്ന വിധം

ബട്ടര്‍ ചൂടാക്കി സവാള ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് ചതച്ചുവച്ച വെളുത്തുളളിയും ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്തിളക്കാം. ശേഷം ഇതിലേക്ക് മൂന്ന് കപ്പ് വെള്ളം ഒഴിച്ച് തിളപ്പിച്ച് അര കപ്പാകുന്നതുവരെ വറ്റിച്ച് എടുക്കണം. മറ്റൊരു കപ്പില്‍ അര കപ്പ് വെള്ളം, കോണ്‍ഫ്‌ളോര്‍, ബിഫ് സ്റ്റോക്ക് അല്ലെങ്കില്‍ ക്യൂബ് ഇവയെടുത്ത് കലക്കി ഇത് സൂപ്പിലേക്കൊഴിച്ച് തിളപ്പിക്കുക. സൂപ്പ് കട്ടിയാകുമ്പോള്‍ അടുപ്പില്‍നിന്നിറക്കിവയ്ക്കാം.
ഒരു സെര്‍വിങ് ബൗളിലേക്ക് സൂപ്പ് ഒഴിച്ച് അതിനുമുകളില്‍ ബ്രഡ്ഡ് പീസ് വച്ച് ചീസും ഗ്രേറ്റ് ചെയ്തിടുക. ഇനി ഒരു മിനിറ്റ് ഇത് ഓവനില്‍ വച്ച് ചൂടാക്കുക. (ചീസ് ഉരുകാനാണിത്) ശേഷം വിളമ്പാം.
(കടപ്പാട് മംഗളം)

- Advertisment -

Most Popular