Wednesday, September 11, 2024
HomeFilm houseആര്യ ലാലേട്ടന്റെ മേയര്‍, അനില്‍ മമ്മൂട്ടിയുടെ മേയര്‍; സ്വന്തം മേയര്‍മാര്‍ക്ക് പിന്തുണയുമായി സൂപ്പര്‍താരങ്ങള്‍

ആര്യ ലാലേട്ടന്റെ മേയര്‍, അനില്‍ മമ്മൂട്ടിയുടെ മേയര്‍; സ്വന്തം മേയര്‍മാര്‍ക്ക് പിന്തുണയുമായി സൂപ്പര്‍താരങ്ങള്‍

കേരളത്തിലെ കോര്‍പ്പറേഷന്‍ തലപ്പത്ത് പുതിയ മേയര്‍മാര്‍ വന്നതോടെ വ്യത്യസ്തമായ ഒരു കൗതുകത്തിന് വേദിയായിരിക്കുകയാണ് കൊച്ചി തിരുവനന്തപുരം മേയര്‍മാര്‍. മലയാളത്തിന്റെ പ്രിയപ്പെട്ട രണ്ട് സൂപ്പര്‍താരങ്ങളുടെ ജീവിത സ്ഥലം എന്ന നിലയിലാണ് ഈ രണ്ട് കോര്‍പ്പറേഷനുകലും അടയാളപ്പെടുത്തുന്നത്. മമ്മൂട്ടി താമസിക്കുന്ന കൊച്ചിയില്‍ എം അനില്‍കുമാരാണ് മേയറായി സ്ഥാനമേറ്റത്. മേയറാകുന്നതിന്റെ ബാഗമായി അദ്ദേഹം മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങാന്‍ വീട്ടിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തായി.

മമ്മൂട്ടിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് അനില്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട് , മലയാളിയുടെ സ്വകാര്യ അഹങ്കാരമായ പദ്മശ്രീ ഭരത് മമ്മൂട്ടിയുമായി, ഇന്ന് ഒരു കൂടിക്കാഴ്ചക്ക് ഞങ്ങള്‍ക്ക് അവസരമൊരുങ്ങിയത് ഏറെ ആവേശകരമായിരുന്നു. കല, രാഷ്ട്രീയം, സിനിമ, നഗരവികസനം, ചരിത്രം അങ്ങനെ വിവിധ മേഖലകളെക്കുറിച്ച് അദ്ദേഹം വാചാലനായി. മേയര്‍ തിരഞ്ഞെടുപ്പിന്റെ തലേന്ന് അദ്ദേഹവുമായിട്ടുള്ള ഈ കൂടിക്കാഴ്ച ഞങ്ങള്‍ക്ക് അത്യന്തം ആവേശകരമായ ഒരു അനുഭവം ആണ് സമ്മാനിച്ചത്. അദ്ദേഹം താമസിക്കുന്ന വീട് ഉള്‍പ്പെടുന്ന ഡിവിഷനിലെ കൗണ്‍സിലര്‍ സ. ഇഉ ബിന്ദുവിനും, ഒപ്പം ഞാനെന്നും സ്നേഹിക്കുന്ന എന്റെ പഴയ സഹപ്രവര്‍ത്തകനും, സിനിമ സംവിധായകനും നടനുമായ ശ്രീ സോഹന്‍ സിനുലാലും ഈ വേളയില്‍ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. മഹാനടന് ഹൃദയപൂര്‍വമായ നന്ദി.

അതിനിടെമോഹന്‍ലാലിന്റെ ജന്മവീടിനടുത്താണ് തിരുവനന്തപുരം മേയര്‍ ആര്യാരാജേന്ദ്രന്റെയും വീട്. മോഹന്‍ലാലിന്റെ വോട്ട് തിരുവനന്തപുരത്തായിരുന്നെങ്കില്‍ ആര്യയുടെ വോട്ടറാകുമായിരുന്നു. ആര്യക്ക് അഭിനന്ദനം അറിയിച്ച് മോഹന്‍ലാല്‍ വിളിച്ചകാര്യം നാട്ടിലാകെ ശ്രദ്ധനേടുകയും ചെയ്തു. ഇനി ഭരണകാര്യങ്ങളില്‍ രണ്ട് സൂപ്പര്‍ താരങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ രണ്ടുമേയര്‍മാര്‍ എങ്ങനെയായിരിക്കും പരിഗണിക്കുക എന്നതാണ ്‌നാട് ഉറ്റുനോക്കുന്നത്.

- Advertisment -

Most Popular