Friday, October 18, 2024
HomeNewshouseപൂട്ടിയ ഹോസ്റ്റൽ മുറിയുടെ വാതിൽ പൊളിച്ച് അകത്തുകടന്നു, സുഹൃത്തുക്കൾക്ക് താങ്ങാനാകാതെ ബാംഗ്ലൂരിലെ മലയാളി വിദ്യാർത്ഥിയുടെ മരണം,...

പൂട്ടിയ ഹോസ്റ്റൽ മുറിയുടെ വാതിൽ പൊളിച്ച് അകത്തുകടന്നു, സുഹൃത്തുക്കൾക്ക് താങ്ങാനാകാതെ ബാംഗ്ലൂരിലെ മലയാളി വിദ്യാർത്ഥിയുടെ മരണം, ഹോസ്റ്റൽ മുറിയുടെ വാഷ്റൂമില്ർ നിതിൻ മരിച്ചതെങ്ങനെ

ബംഗളൂരു: മലയാളി വിദ്യാർഥിയെ ബംഗളൂരുവിലെ കോളജ് ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി പന്തലായനി പടിഞ്ഞാറയില്പ്രസൂണിന്‍റെയും ശ്രീകലയുടെയും മകന്‍ നിതിന്‍ (18) ആണ് മരിച്ചത്. ബന്നാര്‍ഘട്ട റോഡ് എ.എം.സി എൻജിനീയറിങ് കോളജ് ഹോസ്റ്റല്‍ മുറിയിൽ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് ഒന്നാംവര്‍ഷ വിദ്യാർഥിയാണ്. ഈമാസം ഒന്നിനാണ് ക്ലാസ് ആരംഭിച്ചത്.
കഴിഞ്ഞദിവസം രാവിലെ മുതൽ നിതിനെ കാണാത്തതിനാല്‍ രാത്രിയില്‍ അന്വേഷിച്ചെത്തിയ കൂട്ടുകാര്‍ മുറിയുടെ വാതില്‍ അകത്തുനിന്നും പൂട്ടിയനിലയില്‍ കണ്ടതോടെ ഹോസ്റ്റല്‍ വാര്‍ഡനെ അറിയിക്കുകയായിരുന്നു. തുടർന്ന് കോളജ് അധികൃതരും പൊലീസും എത്തി വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോള്‍ വാഷ്റൂമില്‍ മരിച്ചനിലയിലായിരുന്നു. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ഓള്‍ ഇന്ത്യ കെ.എം.സി.സിയുടെ സഹായത്തോടെ വിക്ടോറിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും.

സഹോദരൻ: നിർമൽ. മരണത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.









- Advertisment -

Most Popular