Saturday, July 27, 2024
HomeNewshouseസൂപ്പര്‍മാര്‍ക്കറ്റില്‍ നല്‍കിയ 500 രൂപയില്‍ ജീവനക്കാര്‍ക്ക് സംശയം തോന്നി, പൊലീസെത്തി യുവതിയെ പിടിച്ചു, ഉറവിടം...

സൂപ്പര്‍മാര്‍ക്കറ്റില്‍ നല്‍കിയ 500 രൂപയില്‍ ജീവനക്കാര്‍ക്ക് സംശയം തോന്നി, പൊലീസെത്തി യുവതിയെ പിടിച്ചു, ഉറവിടം അന്വേഷിച്ചപ്പോള്‍ പിന്നില്‍ മുന്‍പഞ്ചായത്ത് പ്രസിഡന്റ്, സിപിഐയെ പ്രതിരോധത്തിലാക്കി കള്ളനോട്ട് കേസ്

ചാരുംമൂട്-കള്ളനോട്ട് മാറാനെത്തിയ മുന്‍പഞ്ചായത്ത് പ്രസിഡന്റടക്കം രണ്ടുപേര്‍ അറസ്റ്റില്‍. കൊല്ലം ഈസ്റ്റ് കല്ലട കൊടുവിള മുറിയില്‍ ക്ലീറ്റസ്, താമരക്കുളം പേരൂര്‍കാരാണ്മ അക്ഷയ്‌നിവാസില്‍ ലേഖ എന്നിവരാണ് അറസ്റ്റിലായത്. നൂറനാട് സിഐപി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നീക്കത്തിലാണ് അറസ്റ്റ്. സിപിഐക്കാരനായ ക്ലീറ്റസ് ഈസ്റ്റ് കല്ലടപഞ്ചായത്ത് മുന്‍പ്രസിഡന്റായിരുന്നു.

സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനം വാങ്ങാനെത്തിയ സ്ത്രീ നല്‍കിയ 500 രൂപ നോട്ടില്‍ സംശയം തോന്നിയ ജീവനക്കാര്‍ നൂറനാട് പൊലീസില്‍ വിവരമറിയിച്ചതോടെയാണ് തട്ടിപ്പ് മനസ്സിലായത്. പൊലീസെത്തി പരിശോധിച്ചപ്പോള്‍ പഴ്്‌സില്‍ നിന്ന് 500 രൂപയുടെ വേറെയും നോട്ടുകള്‍ കണ്ടെടുത്തു. തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് ലേഖയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ കണ്ടെത്തി. അന്വേഷണത്തില്‍ ഇവര്‍ക്ക് കള്ളനോട്ട് നല്‍കിയത് ക്ലീറ്റസ്സാണെന്ന് തിരിച്ചറിഞ്ഞു. ഇയാളെ വീടിന് സമീപത്ത് നിന്നാണ് അറസ്റ്റ്് ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

- Advertisment -

Most Popular