Tuesday, December 3, 2024
HomeFilm house'എന്റെ പ്രൊഫഷന്‍ മനസ്സിലാക്കുകയും എന്നെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന ഒരാള്‍ ആയിരിക്കും; ഡെസ്റ്റിനേഷന്‍ വെഡിങ് ആയിരിക്കും';...

‘എന്റെ പ്രൊഫഷന്‍ മനസ്സിലാക്കുകയും എന്നെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന ഒരാള്‍ ആയിരിക്കും; ഡെസ്റ്റിനേഷന്‍ വെഡിങ് ആയിരിക്കും’; വിവാഹ സ്വപ്നങ്ങള്‍ പങ്കുവെച്ച് സാനിയ

വിവാഹ സങ്കല്‍പ്പങ്ങളെപ്പറ്റി മനസ്സ് തുറന്ന് മലയാളികളുടെ പ്രിയ താരം സാനിയ ഇയ്യപ്പന്‍. തന്നെ വിവാഹം ചെയ്യാന്‍ പോകുന്ന ആള്‍ എങ്ങനെയായിരിക്കണം എന്ന കാര്യത്തെപ്പറ്റിയാണ് താരം മനസ്സ് തുറന്നത്. താന്‍ ഒരുപാട് സ്വപ്നങ്ങള്‍ കാണാറുണ്ടെന്നും സ്വപ്നം കാണുന്നതില്‍ ഒരു പിശുക്കും കാണിക്കാറില്ലെന്നും സാനിയ പറയുന്നു. താന്‍ ഇതുവരെ ടീനേജ് കടന്നിട്ടില്ലെന്നും അതിനാല്‍ വിവാഹം വരെയുള്ള സ്വപ്നങ്ങള്‍ താന്‍ കണ്ടിട്ടുണ്ടെന്നും സാനിയ പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സാനിയയുടെ വെളിപ്പെടുത്തല്‍.


തന്റെ പ്രൊഫഷന്‍ മനസ്സിലാക്കുകയും തന്നെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന ഒരാള്‍ ആയിരിക്കണം തന്റെ വരന്‍ എന്നാണ് സാനിയ പറയുന്നത്. നല്ല സിനിമകള്‍ ലഭിക്കുകയാണെങ്കില്‍ എന്നും സിനിമയില്‍ തുടരാനാണ് താത്പര്യമെന്നും സാനിയ പറയുന്നു. വിവാഹശേഷം അഭിനയിക്കുമോ എന്ന ചോദ്യം ഇപ്പോള്‍ ഔട്ട് ഡേറ്റഡ് ആയതിനാല്‍ അതിന് ഉത്തരം പറയുന്നില്ലെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.

തന്റേത് ഡെസ്റ്റിനേഷന്‍ വെഡിങ് ആയിരിക്കുമെന്ന് സാനിയ ഉറപ്പ് പറയുന്നു. വിവാഹം ഗ്രീസില്‍ ഏതെങ്കിലും ബീച്ചില്‍ വെച്ചായിരിക്കുമെനന്ന് സാനിയ വ്യക്തമാക്കി. സഭ്യസാചി ഡിസൈന്‍ ചെയ്യുന്ന ലഹങ്ക ആകും താന്‍ അണിയുന്നതെന്നും ബീച്ച് ലൊക്കേഷന്‍ ആയതിനാല്‍ വെള്ള ലഹങ്ക ആയിരിക്കും നല്ലതെന്നും സാനിയ പറയുന്നു.

- Advertisment -

Most Popular