കേരളത്തില്‍ കുട്ടികള്‍ ലഹരിക്കടിപ്പെടുന്നത് വര്‍ദ്ധിച്ചുവരികയാണ് എന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ്. തന്റെ ഇനിയും വൈകാതെ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പൂര്‍ണ സാക്ഷരതയുള്ള കേരളത്തിലെ കുട്ടികള്‍ എന്തുകൊണ്ടിങ്ങനെയാകുന്നു. മക്കളുടെ പ്രശ്‌നങ്ങളുമായി അമ്മമാര്‍ മാത്രമാണ് വരുന്നത്. ഒരിക്കല്‍ പോലും ഒരുകുട്ടിയുടെയും അച്ഛന്‍ വന്നിട്ടില്ല. അതെന്താ മക്കളുടെ കാര്യത്തില്‍ തുല്യ ഉത്തരവാദിത്തമല്ലേ. കേരളത്തിലെ കുട്ടികള്‍ എന്തുകൊണ്ട് ലഹരി കഴിക്കുന്നു. അതുനമ്മള്‍ പരിശോധിക്കണം-ഋഷിരാജ് സിംഗ് വിശദീകരിച്ചു.
ഋഷിരാജ് സിംഗിന്റെ പ്രസംഗം കേള്‍ക്കാന്‍ താഴെയുള്ള വീഡിയോ കാണുക
(45ാമത്തെ മിനിറ്റില്‍)
പ്രശസ്തനായ ഒരാളുടെ ഭാര്യ പറഞ്ഞു എന്റെ മകന്‍ ശരിയല്ല എന്ന്; എന്തുകൊണ്ട് മക്കളുടെ കാര്യത്തില്‍ അമ്മമാര്‍ക്ക് മാത്രം താല്‍പര്യം; അച്ഛന് ഉത്തരവാദിത്തമില്ലേ?
- Advertisment -