Saturday, September 14, 2024
HomeBook houseഞാന്‍ പത്താംക്ലാസ് ജസ്റ്റ് പാസ്സാണ്, വീട്ടില്‍ നിന്നിറങ്ങിയിട്ട് 40 ദിവസമായി; കുടുംബകാര്യങ്ങളെ കുറിച്ച് വാചാലനായി എംവി...

ഞാന്‍ പത്താംക്ലാസ് ജസ്റ്റ് പാസ്സാണ്, വീട്ടില്‍ നിന്നിറങ്ങിയിട്ട് 40 ദിവസമായി; കുടുംബകാര്യങ്ങളെ കുറിച്ച് വാചാലനായി എംവി ശ്രേയാംസ്‌കുമാര്‍

സാധാരണ കുടുംബകാര്യങ്ങളെ കുറിച്ച് രാഷ്ട്രീയ നേതാക്കള്‍ സംസാരിക്കുന്നത് വളരെ കുറച്ചാണ്. അക്കാര്യമേ സംസാരിക്കാത്ത ഒരാളാണ് എംവി ശ്രേയാംസ്‌കുമാര്‍. അച്ഛന്‍ രാഷ്ട്രീയത്തില്‍ തിളങ്ങി നിന്ന ആള്‍ എന്നതുകൊണ്ട് അത്തരംകാര്യങ്ങളെല്ലാം മലയാളികള്‍ക്കറിയാം. എന്നാല്‍ ശ്രേയാംസിന്റെ മക്കളെയും കുടുംബത്തെയും കുറിച്ച് നാട്ടുകാര്‍ക്കൊന്നുമറിയില്ല. ഋഷിരാജ് സിംഗിന്റെ ഇനിയും വൈകാതെ എന്ന പുസ്തകപ്രകാശനച്ചടങ്ങില്‍ ശ്രേയാംസ്‌കുമാര്‍ വൈകാരികമായി കുടുംബത്തെ കുറിച്ച് വാചാലനായി.

ഋഷിരാജ് സിംഗ് ഒരിക്കല്‍ ഈ പുസ്തകവുമായി ബന്ധപ്പെട്ട കാര്യത്തിന് ഓഫീസില്‍ വന്നു. അപ്പോ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു മലയാളം വായിക്കാനറിയുമോ എന്ന്. ഉടനെ അദ്ദേഹം മേശയിലിരുന്നമാതൃഭൂമി പത്രമെടുത്ത്. ഉടനെടി മലയാളം അതിമനോഹരമായി ഒരു മലയാളി വായിക്കുമ്പോലെ വായിച്ചു. ഞാന്‍ അല്‍ഭുതപ്പെട്ടുപോയി. കാരണം എന്റെ വീട്ടിലും ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ട്. എന്റെ അമ്മ കര്‍ണാടകയിലെ ബെല്‍ഗാമില്‍ നിന്നുള്ള ആളാണ്. ഒരിക്കല്‍ അച്ചനോടാരോ ചോദിച്ചു, ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം ഏതാണ് എന്ന്. അപ്പോ അച്ഛന്‍ പറഞ്ഞു. വിവാഹത്തിന്റെ ഒന്നാം വാര്‍ഷികമാണ് എന്ന് പറഞ്ഞു. എല്ലാര്‍ക്കും അങ്ങനെയാണല്ലോ. എന്നാല്‍ എന്റെ കാര്യം തികച്ചും വ്യത്യസ്തമാണ്. അവള്‍ക്ക് മലയാളവും അറിയില്ല, എനിക്ക് മറാഠിയുമറിയില്ല. തമ്മാത്തമ്മില്‍ പറയുന്നത് ആര്‍ക്കും മനസ്സിലാകില്ല. അതുകൊണ്ട് സമാധനപരമായിരുന്നു ഒരുവര്‍ഷം. പിന്നെ രണ്ടുപേരും ഭാഷ പഠിക്കാന്‍ തുടങ്ങിയതോടെ ആ സമാധാനം പോയീന്നുള്ളതാണ്.
” നാല് മക്കളുടെ പിതാവ് എന്ന നിലയില്‍ ഈ പുസ്തകം വായിക്കേണ്ടത് അനിവാര്യമാണ്. ഋഷിരാജ്‌സിംഗിന്റെ പുസ്തകം വായിച്ചപ്പോള്‍ ഞാനാലോചിച്ചു. ഞാന്‍ ഏത് തരത്തിലുള്ള പിതാവാണ് എന്ന്. ചില കാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ്. അച്ഛന്‍ എല്ലാക്കാലത്തും എന്നോട് തുറന്ന് സംസാരിക്കാന്‍ തയാറായിരുന്നു. എന്നാല്‍ അനിക്കങ്ങനെ പറ്റുമോ എന്നറിയില്ല. കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ കഴിയുന്നുണ്ടോ എന്നത് ശരിയല്ല. ഞാനിന്നെന്റി വീട്ടില്‍ നിന്നിറങ്ങി 40 ദിവസമായി. നാളെ പോണം എന്ന് വച്ചാല്‍ കഴിയില്ല. ”

അതുപോലെ പഠനം. ഞാന്‍ പത്താംക്ലാസ് ജസ്റ്റ് പാസ്സാണ്. അന്നൊക്കെ പരീക്ഷാഹാളില്‍ നിന്ന് ഏറ്റവും വേഗം പുറത്തിറങ്ങുന്നത് ഞാനാണ്. പാസ്സാകും എന്ന് ഏകദേശം ഉറപ്പായാല്‍ പരീക്ഷ എഴുത്ത് നിര്‍ത്തും. ഇതായിരുന്നു അന്നത്തെ രീതി. ഇന്നങ്ങനെയാണോ. കുട്ടികളുടെ പരീക്ഷയ്ക്കായി രക്ഷിതാക്കള്‍ ലീവെടുത്ത് വീട്ടിലിരുന്ന് പഠിപ്പിക്കുന്ന രീതിയാണ്. അതൊക്കെ പുനപ്പരിശോധിക്കേണ്ടതുണ്ടോ എന്ന് ഈ പുസ്തകം നമ്മെ ചിന്തിപ്പിക്കുന്നു. അങ്ങനെ പലവിധ ചിന്തകളിലേക്കാണ് നമ്മളെ കൊണ്ടുചെന്നെത്തിക്കുന്നത്. മക്കളെ കുറിച്ചുള്ള വിശദമായ കഥകളുണ്ട്.

വീഡിയോ താഴെ (12.40 മുതല്‍)

- Advertisment -

Most Popular