Thursday, November 21, 2024
Homeവിടി ബല്‍റാം മലക്കം മറിഞ്ഞു; വിവാദങ്ങള്‍ക്ക് പിന്നില്‍ മാധ്യമങ്ങളും കോണ്‍ഗ്രസ് നേതാക്കളും; പഴയിടം പിന്‍മാറിയതോടെ എല്ലാവരും...
Array

വിടി ബല്‍റാം മലക്കം മറിഞ്ഞു; വിവാദങ്ങള്‍ക്ക് പിന്നില്‍ മാധ്യമങ്ങളും കോണ്‍ഗ്രസ് നേതാക്കളും; പഴയിടം പിന്‍മാറിയതോടെ എല്ലാവരും മലക്കം മറിഞ്ഞു; പഴയിടം വിവാദത്തില്‍ രൂക്ഷആക്രമണവുമായി ദേശാഭിമാനി

കലോത്സവപാചകത്തില്‍ നിന്ന് പഴയിടം പിന്‍മാറിയതോടെ പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും കുറ്റംചാര്‍ത്തി ദേശാഭിമാനി. വിവാദമുണ്ടാക്കിയത് കലോത്സവം അട്ടിമറിക്കാന്‍ ആഗ്രഹിച്ചവരെന്നും ദേശാഭിമാനി പറയുന്നു. ചില കോണ്‍ഗ്രസ് നേതാക്കളും മാധ്യമങ്ങളുമായി വിഷയം കുത്തിപ്പൊക്കിയത്. അതേ സമയം സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ച് പഴയിടം നിലപാടെടുത്തതിനെ പാര്‍ട്ടി പത്രം പ്രശംസിക്കുകയും ചെയ്യുന്നു. എന്നാല്‍ ആദ്യം പഴയിടത്തിനെതിരെ നിലപാടെടുത്ത വിടിബല്‍റാം പിന്നീട് നിലപാട് മാറ്റിയതായും റിപ്പോര്‍ട്ടിലുണ്ട്. ഇന്നത്തെ ദേശാഭിമാനി റിപ്പോര്‍ട്ട് താഴെ

കലോത്സവ ഭക്ഷണം: വിവാദ വ്യവസായക്കാരേ, മാധ്യമങ്ങളേ, ദുഷ്ടലാക്ക് വ്യക്തം

തിരുവനന്തപുരം- സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പരാതിരഹിതമായി എല്ലാവര്‍ക്കും മികച്ച ഭക്ഷണം നല്‍കിയ പഴയിടം മോഹനന്‍ നമ്പൂതിരിയെ വിവാദത്തിലേക്ക് വലിച്ചിഴച്ച കോണ്‍ഗ്രസ് നേതാക്കളും മാധ്യമങ്ങളും പഴയിടം പാചകത്തില്‍നിന്ന് പിന്മാറിയതോടെ മലക്കംമറിഞ്ഞു. സസ്യേതരഭക്ഷണത്തിന്റെ ചര്‍ച്ചയെ ജാതീയമായും വര്‍ഗീയമായും വഴിതിരിച്ചുവിടുകയായിരുന്നു ഇവര്‍. തന്റെ പ്രസ്താവന പഴയിടത്തെ അല്ല ഉദ്ദേശിച്ചതെന്നു പറഞ്ഞ് രക്ഷപ്പെടാന്‍ കോണ്‍ഗ്രസ് നേതാവ് വി ടി ബലറാം ഇപ്പോള്‍ ശ്രമിക്കുന്നുണ്ടെങ്കിലും വിവാദമുണ്ടാക്കിയതിലെ ദുഷ്ടലാക്ക് വ്യക്തമാണ്. ബലറാമിന്റെ നടപടി ശരിയായില്ലെന്ന നിലപാടാണ് കോണ്‍ഗ്രസിലെതന്നെ ഒരു വിഭാഗത്തിനുള്ളത്.

സര്‍ക്കാരിനെതിരെ തിരിച്ചുവിടാമെന്ന് സങ്കല്‍പ്പിച്ച് അടുത്തകാലത്ത് മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും കുത്തിപ്പൊക്കിയ വിവാദങ്ങളില്‍ ഏറ്റവും അവസാനത്തേതാണ് ഇത്. വിവാദം സര്‍ക്കാരിനെതിരെ തിരിക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വിവാദം ഏത് തലത്തിലേക്ക് എത്തുമെന്ന് അറിയാതെ താന്‍ ഭയന്നെന്നും കലോത്സവ പാചകപ്പുരയില്‍നിന്ന് മാറാതെ കാവലിരിക്കേണ്ടിവന്നെന്നും പഴയിടം പറഞ്ഞത് വിവാദ വ്യവസായക്കാരും മാധ്യമങ്ങളും ഗൗരവമായി കാണേണ്ടതാണ്.
സര്‍ക്കാര്‍ ഏറ്റവും അനുകൂലമായ നിലപാടാണ് എടുത്തതെന്ന് ആവര്‍ത്തിച്ച പഴയിടം അനാവശ്യ വിവാദത്തെയും അതിനു പിന്നിലുള്ള ഗൂഢാലോചനയെയും അപലപിച്ചു. ഏതാനും ചിലര്‍ മാത്രമാണ് ഈ വിവാദത്തിനു പിന്നിലെന്നും കേരളത്തിന്റെ യഥാര്‍ഥ വികാരം കോഴിക്കോട്ടുണ്ടായ കൂട്ടായ്മയാണെന്നും മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു.

- Advertisment -

Most Popular