Thursday, November 7, 2024
Homeകോണ്‍ഗ്രസ് നേതാവിന്റെ മരണം: പരാതി പിന്‍വലിച്ചതുകൊണ്ട് കാര്യമില്ല; പൊലീസ്് പ്രാഥമിക അന്വേഷണം നടത്തും; കഴമ്പുണ്ടെന്ന് കണ്ടാല്‍...
Array

കോണ്‍ഗ്രസ് നേതാവിന്റെ മരണം: പരാതി പിന്‍വലിച്ചതുകൊണ്ട് കാര്യമില്ല; പൊലീസ്് പ്രാഥമിക അന്വേഷണം നടത്തും; കഴമ്പുണ്ടെന്ന് കണ്ടാല്‍ കേസ് രജിസ്റ്റര്‍ ചെയ്യും; പരാതി പിന്‍വലിച്ചത് സമ്മര്‍ദം കൊണ്ടാണോ എന്നും അന്വേഷിക്കും

കോണ്‍ഗ്രസ് നേതാവ് വി.പ്രതാപ ചന്ദ്രന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് നല്‍കിയ പരാതി കുടുംബം പിന്‍വലിച്ചെങ്കിലും പൊലീസിന് പ്രാഥമിക അന്വേഷണം നടത്തേണ്ടി വരും. മരണമുള്‍പ്പെടെയുള്ള ഗൗരവമേറിയ സംഭവങ്ങളില്‍ ദുരൂഹതയാരോപിക്കപ്പെട്ടാല്‍ പിന്നെ ഔദ്യോഗിക പരാതിക്ക് പ്രസക്തിയില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഇത് കുടുംബം തന്നെ പരാതി നല്‍കിയ സംഭവമാണ്. എന്നാല്‍ പിന്നീട് അവര്‍ പരാതി പിന്‍വലിച്ചു എന്നത് അന്വേഷണം നടത്താതിരിക്കാന്‍ കാരണമാകുന്നില്ല. അതുകൊണ്ട് പ്രതാപചന്ദ്രന്റെ മരണത്തില്‍ അന്വേഷണം ഉണ്ടാകും എന്നാണ്‌സൂചന. പ്രാഥമികമായെങ്കിലും അന്വേഷിക്കാതിരുന്നാല്‍ ഭാവിയില്‍ ഉണ്ടാകാനിടയുള്ള വിമര്‍ശനങ്ങളില്‍ നിന്ന് രക്ഷപ്പെടാനാകില്ല. പ്രാഥമിക അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് തോന്നിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും.

പരാതിയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ തന്നെ ഡിജിപി താഴേത്തട്ടില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. പരാതി നല്‍കി ഒരുദിവസം കഴിഞ്ഞാണ് പിന്‍വലിച്ചത് എന്നതും ശ്രദ്ധേയമാണ്. അതേ സമയം കുടുംബം പരാതി പിന്‍വലിച്ചത് രാഷ്ട്രീയമായോ അല്ലാതെയോ ഉള്ള സമ്മര്‍ദം കൊണ്ടാണോ എന്നും പൊലീസ് അന്വേഷിക്കും.

കേസ് പിന്‍വലിക്കുന്നതായി ഇന്നലെയാണ്‌മക്കള്‍ ഡി ജി പിയുടെ ഓഫീസിനെ അറിയിച്ചത്. കോണ്‍ഗ്രസുകാരുടെ അപവാദ പ്രചാരണമാണ് മരണത്തിന് കാരണമെന്നായിരുന്നു പരാതി. പ്രതാപചന്ദ്രന്റെ മക്കളായ പ്രജിത്തും പ്രീതിയുമാണ് ഡി ജി പിക്ക് പരാതി നല്‍കിയിരുന്നത്. പ്രതിപക്ഷ നേതാവിനും കെ പി സി സി പ്രസിഡന്റിനും പരാതി അയച്ചിരുന്നു. കോണ്‍ഗ്രസ് യൂനിറ്റ് കമ്മറ്റി ചുമതലക്കാരായ രണ്ടു പേര്‍ പ്രതാപചന്ദ്രനെ മാനസികമായി

- Advertisment -

Most Popular