Wednesday, September 11, 2024
Homeശാശ്വതമായി പിന്മാറണമെന്ന് സെലന്‍സ്‌കി; ഇല്ലെങ്കില്‍ യുക്രെയ്ന്‍ പട്ടാളം തിരിച്ചടി തുടരുമെന്നും മുന്നറിയിപ്പ് ;യുക്രൈനില്‍ രണ്ടു ദിവസത്തെ...
Array

ശാശ്വതമായി പിന്മാറണമെന്ന് സെലന്‍സ്‌കി; ഇല്ലെങ്കില്‍ യുക്രെയ്ന്‍ പട്ടാളം തിരിച്ചടി തുടരുമെന്നും മുന്നറിയിപ്പ് ;യുക്രൈനില്‍ രണ്ടു ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

മോസ്‌കോ | യുക്രൈനില്‍ അടുത്ത രണ്ടുദിവസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായാണ് റഷ്യന്‍ പ്രസിഡന്റ് വ്്‌ളാദിമിര്‍ പുടിന്റെ പ്രഖ്യാപനം. വെടിനിര്‍ത്തലിന് ഉത്തരവിടണമെന്ന ഓര്‍ത്തഡോക്‌സ് നേതാവ് പാത്രിയാര്‍ക്കീസ് കിറിലിന്റെ അഭ്യര്‍ഥന പുടിന്‍ അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആക്രമണം ആരംഭിച്ച ശേഷം ഇതാദ്യമായാണ് റഷ്യ യുക്രൈനില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത്. യാഥാസ്ഥിതികത അവകാശപ്പെടുന്ന ധാരാളം പൗരന്മാര്‍ യുദ്ധമേഖലകളില്‍ താമസിക്കുന്നു എന്ന വസ്തുത കണക്കിലെടുത്ത്, വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനും ക്രിസ്മസ് രാവില്‍ പള്ളിയില്‍ പങ്കെടുക്കാനുള്ള അവസരം നല്‍കാനും യുക്രൈനോട് ആവശ്യപ്പെടുന്നതായും റഷ്യ പറഞ്ഞു.

ക്രിസ്മസ് ആഘോഷങ്ങളുടെ പേരിലാണെങ്കില്‍ രാജ്യത്ത് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച റഷ്യ എത്രയും പെട്ടെന്ന് സേനയെ ഔദ്യോഗികമായി പിന്‍വലിക്കണമെന്ന് സെലന്‍സ്‌കി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ യുക്രെയന്‍ സേനയുടെ തിരിച്ചടി തുടരും. പലയിടത്തും സേന ശക്തമായി തിരിച്ചടിക്കുകയാണെന്നും ക്രിസ്മസ് വെടിനിര്‍ത്തല്‍ ശാശ്വതമായി തുടരുകയും റഷ്യ യുക്രെയ്‌നില്‍ നിന്ന് പിന്‍മാറുകയും ചെയ്യണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു.

- Advertisment -

Most Popular