Friday, November 22, 2024
Homeകെപിസിസി ട്രഷററുടെ മരണത്തിൽ കുടുംബം പരാതി നൽകിയത് അറിഞ്ഞില്ലെന്ന് വി ഡി സതീശൻ, നിയമോപദേശം തേടി...
Array

കെപിസിസി ട്രഷററുടെ മരണത്തിൽ കുടുംബം പരാതി നൽകിയത് അറിഞ്ഞില്ലെന്ന് വി ഡി സതീശൻ, നിയമോപദേശം തേടി പൊലീസ്

കൊച്ചി : കെപിസിസി ട്രഷറർ അഡ്വക്കേറ്റ് വി പ്രതാപചന്ദ്രന്റെ മരണം കുടുംബം പരാതി നൽകിയ കാര്യം തൻറെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തനിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ല. പ്രതാപചന്ദ്രന്റെ മക്കൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഗൗരവമായി കാണും. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും വി ഡി സതീശൻ പറഞ്ഞു. 

അതേസമയം പ്രതാപചന്ദ്രന്റെ മരണം സംബന്ധിച്ചുള്ള പരാതിയിൽ പൊലിസ് നിയമോപദേശം തേടി. മക്കളായ പ്രജിത്ത്, പ്രീതി എന്നിവർ   പൊലിസ് മേധാവിക്കിക്ക് നൽകിയ പരാതിയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് കേസെടുക്കുന്നത് സംബന്ധിച്ച് നിയമപോദേശം തേടിയത്. 

- Advertisment -

Most Popular