Wednesday, September 11, 2024
HomeNewshouseതമിഴ്നാട് കോൺ​ഗ്രസ് എംഎൽഎ തിരുമകൻ ഇവേര അന്തരിച്ചു

തമിഴ്നാട് കോൺ​ഗ്രസ് എംഎൽഎ തിരുമകൻ ഇവേര അന്തരിച്ചു

ചെന്നൈ: തമിഴ്നാട് ഈറോഡ് ഈസ്റ്റ് മണ്ഡലം എം എൽ എയും കോൺഗ്രസ് നേതാവുമായ ഇ തിരുമകൻ ഇവേര അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 46 വയസ്സായിരുന്നു. രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ഈറോഡിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഉച്ചയോടെ അന്തരിച്ചു.

തമിഴ്നാട് രാഷ്ട്രീയത്തിനും കോൺഗ്രസ് പാർട്ടിക്കും കനത്ത നഷ്ടമാണ് തിരുമകൻറെ വിയോഗമെന്ന് ടി എൻ സി സി അധ്യക്ഷൻ കെ എസ് അഴഗിരി പറഞ്ഞു.

മുൻ കേന്ദ്രമന്ത്രിയും ടി എൻ സി സി മുൻ അധ്യക്ഷനുമായ ഇ വി കെ എസ് ഇളങ്കോവൻറെ മകനും, സാമൂഹിക പരിഷ്കർത്താവായിരുന്ന പെരിയാർ ഇ വി രാമസ്വാമയുടെ ചെറുമകനുമാണ് തിരുമകൻ.

- Advertisment -

Most Popular